30 ദിവസത്തിൽ ബിൽ തുക അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് ബെസ്കോം
text_fieldsബംഗളൂരു: ബിൽ ലഭിച്ച് 30 ദിവസത്തിനകം വൈദ്യുതി ചാർജ് അടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന് വിതരണ കമ്പനി ബെസ്കോം അറിയിച്ചു. മുൻകൂറായി അടക്കേണ്ട സുരക്ഷാ നിക്ഷേപത്തിനും ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന നിർദേശം ബാധകമാണ്.
കർണാടക വൈദ്യുതി റഗുലേറ്ററി കമീഷന്റെ ശിപാർശ അനുസരിച്ചാണ് പുതിയ നിർദേശം. മീറ്റർ റീഡിങ് നടത്തി ബിൽ തയാറാക്കിയ ദിവസം മുതൽ 15 ദിവസം പലിശയില്ലാതെ അടക്കാനുള്ള സൗകര്യം നിലവിലുണ്ട്. ബിൽ അടക്കാത്ത ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം അടുത്ത മീറ്റർ റീഡിങ് ദിവസമാണ് വിച്ഛേദിക്കുക. റീഡർക്കൊപ്പം ലൈൻമാനും എത്തും. ഓൺലൈൻ സംവിധാനത്തിൽ ബിൽ അടക്കുന്നവർ അതിന്റെ രേഖ കരുതണം.

