Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു രണ്ടാമത്തെ...

ബംഗളൂരു രണ്ടാമത്തെ വിമാനത്താവളം: സാധ്യത റിപ്പോർട്ടിന് ടെൻഡർ ക്ഷണിച്ചു -മന്ത്രി

text_fields
bookmark_border
ബംഗളൂരു രണ്ടാമത്തെ വിമാനത്താവളം: സാധ്യത റിപ്പോർട്ടിന് ടെൻഡർ ക്ഷണിച്ചു -മന്ത്രി
cancel
camera_alt

 എം.ബി. പാട്ടീൽ

ബംഗളൂരു: ബംഗളൂരുവില്‍ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനായുള്ള വിശദമായ സാധ്യത റിപ്പോർട്ട് തയാറാക്കുന്നതിനായി സർക്കാർ ടെൻഡർ ക്ഷണിച്ചതായി കർണാടക അടിസ്ഥാന സൗകര്യ മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.

ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത മൂന്നു സ്ഥലങ്ങള്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ഉദ്യോഗസ്ഥർ പരിശോധിക്കുകയും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.

നിശ്ചിത സമയപരിധിക്കുള്ളിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു.

ഹരോഹള്ളിക്ക് സമീപം കനകപുര റോഡിലുള്ള രണ്ടെണ്ണവും നെലമംഗലയിലെ കുനിഗൽ റോഡിലുള്ള ഒരെണ്ണവുമാണ് ഷോർട്ട്‌ലിസ്റ്റ് ചെയ്ത സ്ഥലങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru AirportmetronewsBanglore
News Summary - Bengaluru's second airport: Tenders invited for feasibility report - Minister
Next Story