Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ മെട്രോ ഫ്ലൈഓവർ പൂർണ ഗതാഗതയോഗ്യമായി

text_fields
bookmark_border
സംസ്ഥാനത്ത് ആദ്യമായാണ് റോഡും മെട്രോ സര്‍വിസും ഒരുമിച്ചുള്ള ഫ്ലൈ ഓവര്‍ നിർമാണം
ബംഗളൂരുവിലെ ആദ്യ ഡബിൾ ഡെക്കർ മെട്രോ ഫ്ലൈഓവർ പൂർണ ഗതാഗതയോഗ്യമായി
cancel
camera_alt

സെൻട്രൽ സിൽക്ക് ബോർഡ് ഡബിൾ ഡെക്കർ ഫ്ലൈഓവർ

ബംഗളൂരു: ബംഗളൂരുവിലെ ആദ്യത്തെ ഡബിൾ ഡെക്കർ മെട്രോ ഫ്ലൈഓവർ പൂർണമായും വാഹന ഗതാഗതത്തിനായി തുറന്നു. ഇതോടെ സെൻട്രൽ സിൽക്ക് ബോർഡ് ഡബിൾ ഡെക്കർ ഫ്ലൈഓവറിന്‍റെ അഞ്ച് ഭാഗങ്ങളും പ്രവർത്തനക്ഷമമായി. സംസ്ഥാനത്ത് ആദ്യമായാണ് റോഡും മെട്രോ സര്‍വിസും ഒരുമിച്ചുള്ള ഫ്ലൈ ഓവര്‍ നിർമാണം. സില്‍ക്ക് ബോര്‍ഡ് ഭാഗത്തെ ഗതാഗതക്കുരുക്കിന് ഇതോടെ ശമനമാകും. 449 കോടി മുതല്‍ മുടക്കിലാണ് ഫ്ലൈഓവര്‍ നിര്‍മിച്ചത്. യാത്രക്കാർക്ക് കുറഞ്ഞത് 30 മിനിറ്റ് യാത്രാ സമയം ലാഭിക്കാൻ ഇതുവഴി സാധിക്കും. ട്രാഫിക്ക് അധികമുള്ള സമയങ്ങളില്‍ 15 മുതല്‍ 20 മിനിറ്റ് വരെ സിഗ്നലില്‍ കാത്തുനില്‍ക്കേണ്ടി വരാറുണ്ടെന്ന് യാത്രികര്‍ പറഞ്ഞു. 28 മീറ്റർ ഉയരമുള്ള ഫ്ലൈഓവർ ഡി ആണ് ഏറ്റവും ഉയരമുള്ളത്. നിലവിലുള്ള ഹൊസൂർ ഫ്ലൈഓവർ, യെല്ലോ ലൈൻ മെട്രോ, ഡബിൾ ഡെക്കർ ഫ്ലൈഓവർ എന്നിവ കടന്ന് അഞ്ചാം ലെവലിലാണ് ഇത് കടന്നു പോകുന്നത്.

ഹെബ്ബാള്‍ കഴിഞ്ഞാൽ നഗരത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ സ്ഥലമാണ് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷൻ. എ, ബി, സി, ഡി, ഇ എന്നീ ഫ്ലൈഓവറുകൾ ഒരുമിച്ച് 3.2 കിലോമീറ്റർ നീളമുണ്ട്. റാഗിഗുഡ്ഡയിൽ നിന്നും ബി.ടി.എമ്മിൽ നിന്നും എച്ച്.എസ്.ആർ ലേഔട്ടിലേക്കും ഇലക്ട്രോണിക് സിറ്റിയിലേക്കുമുള്ള യാത്ര സുഗമമാക്കുന്നതിനായി സിൽക്ക് ബോർഡ് സിഗ്നൽ മറികടന്ന് മൂന്ന് ഫ്ലൈഓവറുകൾ (എ, ബി, സി) 2024 മധ്യത്തോടെയാണ് തുറന്നത്. ബാക്കിയുള്ള രണ്ട് ഫ്ലൈഓവറുകൾ (ഡി, ഇ) ഇപ്പോൾ പ്രവർത്തനക്ഷമമാകുന്നതോടെ, എച്ച്.എസ്.ആറിൽ നിന്ന് ബി.ടി.എമ്മിലേക്കുള്ള യാത്രക്കാർക്ക് സിൽക്ക് ബോര്‍ഡ് സിഗ്നല്‍ ഫ്രീ ആകും.

ഫ്ലൈഓവർ എ: റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻ മുതൽ ഹൊസൂർ റോഡ് വരെ, ഫ്ലൈഓവർ ബി: ബി.ടി.എം ലേഔട്ട് മുതൽ ഹൊസൂർ റോഡ് വരെയും ഫ്ലൈഓവർ എ വഴി എച്ച്.എസ്.ആർ ലേഔട്ട്ലേക്കും, ഫ്ലൈഓവർ സി: ഫ്ലൈഓവർ എയിൽ നിന്ന് എച്ച്.എസ്.ആർ ലേഔട്ടിലേക്കുള്ള ബ്രാഞ്ച്. ഡി, ഇ ഫ്ലൈഓവറുകൾ: എച്ച്.എസ്.ആർ ലേഔട്ട് മുതൽ റാഗിഗുഡ്ഡ വരെയും കൂടാതെ ബി.ടി.എം ലേഔട്ടിലേക്ക് പ്രവേശിക്കാനുള്ള ഫ്ലൈഓവറും ഇതിന്‍റെ ഭാഗമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bengaluru's first double-decker metro flyover is now fully open for traffic
Next Story