Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരുവിനെ ആഗോള...

ബംഗളൂരുവിനെ ആഗോള ഡീപ്-ടെക് ഹബ്ബാക്കും -കർണാടക മുഖ്യമന്ത്രി

text_fields
bookmark_border
ബംഗളൂരുവിനെ ആഗോള ഡീപ്-ടെക് ഹബ്ബാക്കും -കർണാടക  മുഖ്യമന്ത്രി
cancel
camera_alt

ബംഗളൂരു ഇന്ത്യ നാനോ 2026 ന്‍റെ 14ാം പതിപ്പ് ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബംഗളൂരു: ബംഗളൂരുവിനെ സാങ്കേതികവിദ്യകളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിലൂടെ സാങ്കേതിക മാറ്റത്തിന്‍റെ പുതിയ തരംഗത്തിന് നേതൃത്വം നൽകാൻ കർണാടക തീരുമാനിച്ചതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ലക്ഷ്യം കൈവരിക്കുന്നതിനായി കർണാടക നാനോ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെമി കണ്ടക്ടറുകൾ, ബയോടെക്നോളജി, ക്വാണ്ടം സാങ്കേതികവിദ്യകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗളൂരു ഇന്ത്യ നാനോ 2026 ന്‍റെ 14ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാനോ ടെക്നോളജി ഇനി ഗവേഷണ ലബോറട്ടറികളിൽ മാത്രം ഒതുങ്ങുന്നില്ല. ആരോഗ്യ സംരക്ഷണം, ഇലക്ട്രോണിക്സ്, ഊർജ്ജം, കൃഷി, എയ്‌റോസ്‌പേസ്, പ്രതിരോധം, നൂതന ഉൽപ്പാദനം എന്നിവയെ പരിവർത്തനം ചെയ്യുന്ന അടിസ്ഥാന സാങ്കേതികവിദ്യയായി മാറിയിരിക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, നാനോ ടെക്നോളജി, ബയോടെക്നോളജി, ക്വാണ്ടം ടെക്നോളജികൾ, സെമി കണ്ടക്ടറുകൾ, അഡ്വാൻസ്ഡ് മെറ്റീരിയലുകൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ഭാവി രൂപപ്പെടുകയെന്നും സാങ്കേതിക വിപ്ലവത്തിന്‍റെ മുൻപന്തിയിൽ നില്‍ക്കാനാണ് കർണാടക ശ്രമി്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അക്കാദമിക്, വ്യവസായം, സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിലുള്ള സഹകരണത്തിലൂടെ ശാസ്ത്രീയ ആശയങ്ങൾ ലബോറട്ടറികളിൽ നിന്ന് വ്യവസായങ്ങളിലേക്കും ഗവേഷണ പ്രബന്ധങ്ങളിൽ നിന്ന് വാണിജ്യ ഉൽപ്പന്നങ്ങളിലേക്കും വേഗതയുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യതയുള്ള വൈദ്യശാസ്ത്രത്തിലൂടെയും ആരോഗ്യ സംരക്ഷണത്തിൽ വിപ്ലവം സൃഷ്ടിക്കാനും, സ്മാർട്ട് വളപ്രയോഗവും കാര്യക്ഷമമായ ജല വിനിയോഗവും ഉപയോഗിച്ച് കൃഷി മെച്ചപ്പെടുത്താനും, ശുദ്ധമായ ഊർജ്ജം, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര ഉൽപ്പാദനം എന്നിവ പ്രാപ്തമാക്കാനും നാനോ ടെക്നോളജിക്ക് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിലെ ജിസിസികൾ കര്‍ണാടകയില്‍ പുതിയ പേറ്റന്‍റുകള്‍ സൃഷ്ടിക്കണം. യഥാർത്ഥ ലോകത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അക്കാദമിക് സ്ഥാപനങ്ങൾ നൂതനാശയങ്ങളുടെ പേററ്റന്‍റിങ് നേടാനും വ്യവസായവുമായി പങ്കാളിത്തം സ്ഥാപിക്കാനും പരിശ്രമിക്കണം.

ലോകത്തിലെ ഐ.ടി. ഭൂപടത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് ബംഗളൂരുവാണ് അതുപോലെ ലോക ഡീപ്-ടെക് ഭൂപടത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തേണ്ട സമയമായി. സർക്കാർ, അക്കാദമിക്, വ്യവസായ, സംരംഭക സഹകരണത്തിലൂടെ മാത്രമേ നവീകരണം അഭിവൃദ്ധി പ്രാപിക്കുകയുള്ളൂ. വലിയ സ്വപ്നങ്ങൾ കാണാനും വെല്ലുവിളി നിറഞ്ഞ ശാസ്ത്രീയ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യുവ ശാസ്ത്രജ്ഞരോടും വിദ്യാര്‍ഥികളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DK Sivakumartech hubmetro newsBengaluru
News Summary - Bengaluru will be made a global deep-tech hub - Chief Minister
Next Story