ബംഗളൂരു-തിരുവനന്തപുരം ട്രെയിൻ സർവിസ് നീട്ടി
text_fieldsബംഗളൂരു: എസ്.എം.വി.ടി ബംഗളൂരുവിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചുമുള്ള (06555/06556) പ്രതിവാര പ്രത്യേക ട്രെയിൻ സെപ്റ്റംബർ 28 വരെ നീട്ടി. ജൂൺ ഒന്നുവരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇരുവശത്തേക്കും 17 ട്രിപ്പുകളാണ് പുതുതായി അനുവദിച്ചതെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
യാത്രക്കാരുടെ തിരക്കു പരിഗണിച്ചാണ് നടപടി. എസ്.എം.വി.ടി ബംഗളൂരു-തിരുവനന്തപുരം നോർത്ത്(06555) ട്രെയിൻ വെള്ളിയാഴ്ചകളിലാണ് പുറപ്പെടുക. രാത്രി 10ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ച രണ്ടിന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം നോർത്ത്-എസ്.എം.വി.ടി ബംഗളൂരു(06556) ട്രെയിൻ ഞായറാഴ്ചകളിലാണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുക. ഉച്ച 1.15ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് ബംഗളൂരുവിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

