ബംഗളൂരു ടെക് സമ്മിറ്റ്: ആഗോള പങ്കാളിത്ത സംഗമം സംഘടിപ്പിച്ചു
text_fieldsബംഗളൂരു ടെക് സമ്മിറ്റിന് മുന്നോടിയായി തിങ്കളാഴ്ച ബംഗളൂരുവിൽ സംഘടിപ്പിച്ച ആഗോള
പങ്കാളിത്ത സംഗമത്തിൽനിന്ന്
ബംഗളൂരു: നവംബർ 18 മുതൽ 20 വരെ ബംഗളൂരുവിൽ നടക്കുന്ന ബംഗളൂരു ടെക് സമ്മിറ്റിന് മുന്നോടിയായി ആഗോള പങ്കാളിത്ത സംഗമം സംഘടിപ്പിച്ചു. യു.കെ, ആസ്ത്രേലിയ, ജർമനി, ജപ്പാൻ, സ്വിറ്റ്സർലൻഡ്, യു.എസ്.എ, ഫ്രാൻസ്, നെതർലൻഡ്, സിംഗപ്പൂർ, ഇസ്രായേൽ, ബെൽജിയം, ഡെന്മാർക്ക്, ഇറ്റലി, ദക്ഷിണ കൊറിയ, മൊറോക്കോ, വിയറ്റ്നാം, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു.
ബംഗളൂരു ടെക് സമ്മിറ്റിൽ 60ലേറെ രാജ്യത്തുനിന്നുള്ളവർ പങ്കെടുക്കും. ഇലക്ട്രോണിക്സ്, ഐ.ടി-ബി.ടി വകുപ്പിന്റെ ഗ്ലോബൽ ഇന്നവേഷൻ അലയൻസിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇലക്ട്രോണിക്സ്, ഐ.ടി-ബി.ടി വകുപ്പ് സെക്രട്ടറി ഡോ. എക് രൂപ് കൗർ, കെ.ഐ.ടി.എസ് എം.ഡി രാഹുൽ ശരണപ്പ ശങ്കനൂർ, ഐ.ടി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദൽജീത് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
മൂന്നുദിവസത്തെ ടെക് സമ്മിറ്റിൽ 60 ലേറെ ധാരണപത്രങ്ങൾ ഒപ്പിടും. 500ലേറെ അന്താരാഷ്ട്ര സെഷനുകൾ അരങ്ങേറും. 15,000ത്തിലേറെ പ്രതിനിധികളും 20,00ത്തിലേറെ സ്റ്റാർട്ട് അപ് സ്ഥാപകരും 600ലധികം പ്രഭാഷകരും പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

