Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനോ​മ്പി​ന് അ​ത്താ​ഴം...

നോ​മ്പി​ന് അ​ത്താ​ഴം ന​ല്‍കി ബാം​ഗ്ലൂ​ര്‍ സ​ഹ​രി

text_fields
bookmark_border
നോ​മ്പി​ന് അ​ത്താ​ഴം ന​ല്‍കി ബാം​ഗ്ലൂ​ര്‍ സ​ഹ​രി
cancel

ബം​ഗ​ളൂ​രു: 20 വ​ര്‍ഷ​ത്തി​ലേ​റെ​യാ​യി റ​മ​ദാ​നി​ന്‍റെ പ്ര​ഭാ​ത​ങ്ങ​ളി​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ക്ക് അ​ത്താ​ഴ​വു​മാ​യെ​ത്തു​ന്ന ഒ​രു​കൂ​ട്ടം യു​വ​ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ബാം​ഗ്ലൂ​ര്‍ സ​ഹ​രി. തു​ട​ക്ക​ത്തി​ല്‍ ന​ഗ​ര​ത്തി​ല്‍ നി​ന്ന​ക​ന്ന് ക​ഴി​യു​ന്ന വി​ദ്യാ​ര്‍ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ആ​വ​ശ്യ​മു​ള്ള​വ​ര്‍ക്ക് അ​ടു​ത്തു​ള്ള പ​ള്ളി​ക​ളി​ല്‍ വ​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്ന രീ​തി​യി​ൽ തു​ട​ങ്ങി​യ പ​ദ്ധ​തി പി​ന്നീ​ട് ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന ആ​ളു​ക​ള്‍ക്ക് അ​ത്താ​ഴം ല​ഭി​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ര്‍ന്ന് അ​വ​ര്‍ക്കും അ​ത്താ​ഴം എ​ത്തി​ച്ച് ന​ല്‍കാ​ന്‍ തു​ട​ങ്ങി.

ഹോ​സ്റ്റ​ലു​ക​ളി​ലും പി.​ജി​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ഞ​ങ്ങ​ളെ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​ര്‍ക്കു​കൂ​ടി ഭ​ക്ഷ​ണം എ​ത്തി​ച്ചു​ന​ല്‍കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്ന് ബം​ഗ​ളൂ​രു രാ​മ​മൂ​ര്‍ത്തി ന​ഗ​ര്‍ ഏ​രി​യ സ​ഹ​രി വ​ള​ന്‍റി​യ​ര്‍ സു​ഹൈ​ല്‍ പ​റ​യു​ന്നു.

‘സ്വി​ഗ്ഗി, സൊ​മാ​റ്റോ എ​ന്നി​വ​ക​ള്‍ ഒ​ന്നും ത​ന്നെ അ​ന്ന് ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​വ വ​ന്ന​ശേ​ഷ​വും അ​ർ​ധ​രാ​ത്രി​യി​ലും പു​ല​ർ​ച്ച​യും ഭ​ക്ഷ​ണം ഓ​ര്‍ഡ​ര്‍ ചെ​യ്താ​ല്‍ അ​മി​ത​മാ​യ വി​ല ന​ല്‍കേ​ണ്ടി​വ​രും. ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍, വ​നി​ത​ക​ള്‍ എ​ന്നി​വ​ര്‍ക്ക് ഈ ​സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി ഭ​ക്ഷ​ണം വാ​ങ്ങു​ക ബു​ദ്ധി​മു​ട്ടാ​ണ്. ഹോ​സ്റ്റ​ലു​ക​ള്‍, പി.​ജി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പോ​യി ആ​വ​ശ്യ​ക്കാ​രാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​ശേ​ഷ​മാ​ണ് അ​ത്താ​ഴം എ​ത്തി​ച്ച് കൊ​ടു​ക്കു​ന്ന​ത്.’

ചോ​റ്, ബി​രി​യാ​ണി, വെ​ജി​റ്റ​ബി​ള്‍ പു​ലാ​വ് എ​ന്നി​വ​യാ​ണ് പൊ​തു​വേ അ​ത്താ​ഴ​ത്തി​ന് ന​ല്‍കു​ന്ന​ത്. പ​ള്ളി​ക​ളി​ല്‍നി​ന്നു​ള്ള വി​ശ്വാ​സി​ക​ളാ​ണ് ഇ​തി​ല്‍ വ​ള​ന്‍റി​യ​റാ​യി സേ​വ​നം ചെ​യ്യു​ന്ന​ത്. തു​ട​ക്ക​ത്തി​ല്‍ ര​ണ്ടോ മൂ​ന്നോ ആ​ളു​ക​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ല്‍ ഇ​ന്ന് സേ​വ​ന​ത​ല്‍പ​ര​രാ​യ ഒ​രു കൂ​ട്ടം ആ​ളു​ക​ള്‍ ഇ​തി​ന് പി​റ​കി​ലു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ മു​ഖേ​ന കേ​ട്ട​റി​ഞ്ഞ് വ​രു​ന്ന​വ​രാ​ണ് വ​ള​ന്‍റി​യ​ർ​മാ​രി​ല്‍ അ​ധി​ക​വും. ഒ​രു ല​ക്ഷ​ത്തോ​ളം ആ​ളു​ക​ള്‍ ഇ​ന്ന് അ​ത്താ​ഴം ബു​ക്ക് ചെ​യ്യു​ന്നു. പ​ള്ളി​ക​ളും ട്ര​സ്റ്റും ഉ​ദാ​ര​മ​ന​സ്ക​രാ​യ ആ​ളു​ക​ളു​മാ​ണ് ഈ ​വി​ജ​യ​ത്തി​ന് പി​റ​കി​ല്‍.

അ​ത്താ​ഴം ന​ല്‍കു​ന്ന​വ​രെ​യും ആ​വ​ശ്യ​ക്കാ​രെ​യും ത​മ്മി​ല്‍ കോ​ര്‍ത്തി​ണ​ക്കു​ന്ന ക​ണ്ണി​യാ​ണ് ബാം​ഗ​ളൂ​ര്‍ സ​ഹ​രി. ആ​ക്ടീ​വ് ബം​ഗ​ളൂ​രു ഫൗ​ണ്ടേ​ഷ​നാ​ണ് ഈ ​സം​രം​ഭം തു​ട​ങ്ങി​യ​ത്. അ​വ​രാ​ണ് വെ​ബ്സൈ​റ്റ് ഇ​പ്പോ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ര്‍ക്ക് ത​ങ്ങ​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് സ​ഹ​രി ലൊ​ക്കേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ത്ത് അ​ത്താ​ഴം ഓ​ര്‍ഡ​ര്‍ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് https://bangaloresehri.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ക്കാ​വു​ന്ന​താ​ണ്. ഈ ​പ​രി​ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ന്‍ ത​ൽ​പ​ര്യ​മു​ള്ള​വ​ര്‍ വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍ശി​ച്ചു നി​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​നി​ലെ പ​ള്ളി​ക​ള്‍ ക​ണ്ടെ​ത്തി അ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും സ​ഹ​രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബാം​ഗ്ലൂ​ര്‍ സ​ഹ​രി​യു​ടെ സേ​വ​നം ബം​ഗ​ളൂ​ര്‍ ഈ​സ്റ്റ്, സൗ​ത്ത്, വെ​സ്റ്റ്, നോ​ര്‍ത്ത് ഏ​രി​യ​ക​ളി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ ല​ഭ്യ​മാ​ണ്.

ത​റാ​വീ​ഹ് ന​മ​സ്കാ​ര സ​മ​യം

  • ആ​ർ.​സി പു​രം ഖു​വ്വ​ത്തു​ൽ ഇ​സ്‍ലാം മ​സ്ജി​ദ്: ത​റാ​വീ​ഹ് -9.30, നേ​തൃ​ത്വം-​ഹു​സൈ​നാ​ർ ഫൈ​സി. ഫോ​ൺ: 9845520480
  • മ​ഹ്മൂ​ദി​യ മ​സ്ജി​ദ് ബൊ​മ്മ​ന​ഹ​ള്ളി: ഒ​ന്നാം ത​റാ​വീ​ഹ് -9.15 , നേ​തൃ​ത്വം മു​സ്ത​ഫ ഹു​ദ​വി കാ​ല​ടി, ര​ണ്ടാം ത​റാ​വീ​ഹ്​-10.30, നേ​തൃ​ത്വം-​മു​ഹ​മ്മ​ദ് ഫു​ർ​ഖാ​ൻ ഹ​സ​റ​ത്ത്. ഫോ​ൺ: 9844249495
  • മ​സ്ജി​ദ് സ്വാ​ലി​ഹ് ഇ​ല​ക്ട്രോ​ണി​ക് സി​റ്റി: ഒ​ന്നാം ത​റാ​വീ​ഹ്​ -9.00, നേ​തൃ​ത്വം ഹു​ജ്ജ​ത്തു​ള്ള ഹു​ദ​വി. ര​ണ്ടാം ത​റാ​വീ​ഹ്​- 10.30, നേ​തൃ​ത്വം- അ​ഷ്‌​റ​ഫ് അ​ര്‍ഷ​ദി. ഫോ​ൺ: 9844191228
  • ത​ഖ്‌​വ ഇ​സ്​​ലാ​മി​ക് സ്റ്റ​ഡി സെ​ന്റ​ർ ബി.​ടി.​എം: ത​റാ​വീ​ഹ്​- 9.00, നേ​തൃ​ത്വം ഇ​സ്മാ​യി​ൽ സെ​യ്നി. ഫോ​ൺ-9986953822 മ​ദ്റ​സ​ത്തു​ൽ അ​സീ​സി​യ ബേ​ഗൂ​ർ: ത​റാ​വീ​ഹ്​ - 10.30, നേ​തൃ​ത്വം-​അ​സീ​സ് അ​ര്‍ഷ​ദി. ഫോ​ൺ: 8147313431
  • ഉ​മ​റു​ൽ ഫാ​റൂ​ഖ് മ​സ്ജി​ദ് മാ​ർ​ക്കം റോ​ഡ്: ത​റാ​വീ​ഹ്​- 10.30, നേ​തൃ​ത്വം സു​ഹൈ​ൽ ഫൈ​സി. ഫോ​ൺ: 9071114898
  • നോ​ബോ ന​ഗ​ർ ജാ​മി​യ മ​സ്ജി​ദ്: 10.00, നേ​തൃ​ത്വം സി​ദ്ധീ​ഖ് റ​ഹ്മാ​നി. ഫോ​ൺ: 90374 34880
  • ജാ​ഫ​ർ ജു​മാ മ​സ്ജി​ദ് ക​മ്മ​ന​ഹ​ള്ളി: 10.45, നേ​തൃ​ത്വം- അ​ബ്ദു​റ​സാ​ഖ് ഫൈ​സി . ഫോ​ൺ: 7304233610
  • ബം​ഗ​ളൂ​രു ബ്യാ​രി ജ​മാ​അ​ത്ത്: 8.45, നേ​തൃ​ത്വം-​ഹം​സ ഫൈ​സി, ഫോ​ൺ: 8722609778
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:metro newsRamadan 2025
News Summary - Bengaluru sahari
Next Story