മയക്കുമരുന്ന് കേസുകളില്‍ ബംഗളൂരു ഒന്നാമത്
text_fieldsസർഗാത്മക ചിത്രം
ബംഗളൂരു: കര്‍ണാടകയിലെ മയക്കുമരുന്ന് കേസുകളില്‍ ബംഗളൂരു ഒന്നാമത്. 1985ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻ.ഡി.പി.എസ്) ആക്ട് പ്രകാരം 20,160ൽ അധികം കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മംഗളൂരു, ശിവമൊഗ്ഗ, മൈസൂരു എന്നീ നഗരങ്ങൾ മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്ന പ്രമുഖ സ്ഥലങ്ങളാണെങ്കിലും 6,743 കേസുകളുമായി ബംഗളൂരുവാണ് മുന്‍പന്തിയില്‍. മംഗളൂരു-2,665, ശിവമോഗ്ഗ-1,290, മൈസൂരു-722 എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 2023-2026 വര്‍ഷങ്ങളില്‍ മയക്കുമരുന്ന് കേസ് റിപ്പോർട്ട് ചെയ്യാത്ത ഒരു ജില്ലപോലും സംസ്ഥാനത്ത് ഇല്ല എന്നത് ആശങ്കാജനമാണെന്ന് അധികൃതര്‍ അറിയിച്ചു.
മയക്കുമരുന്നുകള്‍ പ്രധാനമായും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വഴി വിവിധ രൂപത്തില്‍ മയക്കുമരുന്നുകൾ സംസ്ഥാനത്തേക്ക് കൊണ്ടുവരുന്നുണ്ടെന്ന് പൊലീസ് വകുപ്പ് അറിയിച്ചു.
നിരോധിത വസ്തുക്കളായ കഞ്ചാവ് പോലുള്ളവയും കൃഷി ചെയ്യുന്നതായി കണ്ടെത്തി. 2023 മുതല്‍ 165 കര്‍ഷകര്‍ക്കും 5,366 ഡീലർമാർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
നിലവില്‍ വിദ്യാഭ്യാസ കേന്ദ്രങ്ങൾ മയക്കുമരുന്ന് വിൽപനയുടെ കേന്ദ്രങ്ങളായി മാറുന്നുവെന്ന് ആന്റി-നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം നിരീക്ഷിക്കുന്നതിനായി വകുപ്പ് നിരവധി വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ഇവയുടെ വിൽപനയും ഉപഭോഗവും റിപ്പോർട്ട് ചെയ്യുന്നതിനായി ഹെൽപ്പ് ലൈൻ ആരംഭിക്കുകയും ചെയ്തു. കൂടാതെ വിദ്യാര്‍ഥികളില്‍ അവബോധം വളര്ത്തുന്നതിയാനയി 58,010 ബോധവൽക്കരണ ശിൽപശാലകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

