ആറ് റെയില്വേ സ്റ്റേഷനുകളില് വെബ് ടാക്സി കിയോസ്ക്
text_fieldsബംഗളൂരു: ട്രെയിന് യാത്രക്കാരുടെ സൗകര്യാർഥം ബംഗളൂരു റെയില്വേ ഡിവിഷന് കീഴിലെ ആറ് പ്രധാന സ്റ്റേഷനുകളില് വെബ് ടാക്സി കമ്പനികളായ റാപ്പിഡോയും നമ്മയാത്രിയും കിയോസ്ക്കുകൾ സ്ഥാപിക്കും.
കാബ്, ഓട്ടോറിക്ഷ സര്വിസുകളാകും ഉണ്ടാവുക. സ്റ്റേഷനില് വന്നിറങ്ങുന്ന യാത്രക്കാര്ക്ക് തുടർയാത്ര സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. റാപ്പിഡോ കെ.എസ്.ആര് ബംഗളൂരു സിറ്റി, സര് എം. വിശ്വേശ്വരായ ടെര്മിനല് എന്നിവിടങ്ങളില് എ.സി വെയിറ്റിങ് ഏരിയ ടെര്മിനല് ഉൾപ്പെടെയുള്ള ബുക്കിങ് കിയോസ്ക്കുകളാണ് സ്ഥാപിക്കുന്നത്.
ഇത് കൂടാതെ യശ്വന്തപുര, ഹൂഡി സ്റ്റേഷനുകളിലും കിയോസ്ക്കുകള് സ്ഥാപിക്കും. അതേസമയം നമ്മയാത്ര കെ.ആര് പുരം, വൈറ്റ് ഫീല്ഡ് എന്നിവിടങ്ങളിലാകും കിയോസ്ക്കുകള് ആരംഭിക്കുക. റാപ്പിഡോയും നമ്മയാത്രിയും ചേര്ന്ന് റെയില്വേക്ക് 53 ലക്ഷം രൂപ വാര്ഷിക ഫീസ് നല്കും. ഓരോ കിയോസ്ക്കിലും കുറഞ്ഞത് അഞ്ചു കാറുകളും ഓട്ടോറിക്ഷകളും വെബ് ടാക്സി കമ്പനികള് ഉറപ്പാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

