മഴ മുന്നറിയിപ്പ്
text_fieldsബംഗളൂരു: സംസ്ഥാനത്തെ 15 ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഷൊരാപൂർ, ഹുൻസൂർ, കോലാർ, പൊന്നമ്പേട്ട്, കെ.ആർ.നഗർ, മഹാലിങ്പൂർ, യദ്രമി സൈദാപൂർ, ബസവൻ ബാഗേവാടി, നാഗമംഗല എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ ലഭിച്ചു. ഈ മാസം ഒമ്പതിന് ശേഷം മഴ വർധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
ദക്ഷിണ കന്നട, ഉത്തര കന്നട, ഉഡുപ്പി, ബളഗാവി, റായ്ച്ചൂർ, യാദഗിരി, ബംഗളൂരു റൂറൽ, ബംഗളൂരു സിറ്റി, ചാമരാജനഗർ, ചിക്കബല്ലാപുർ, ചിത്രദുർഗ, ദാവൺഗരെ, ഹാസൻ, കുടക്, കോലാർ, മാണ്ഡ്യ, മൈസൂരു, രാമനഗര, ശിവമൊഗ്ഗ, തുംകൂർ എന്നിവിടങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

