Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു നഗരസഭ...

ബംഗളൂരു നഗരസഭ തെരഞ്ഞെടുപ്പ്; ആഗസ്റ്റ് 31 വരെ സുപ്രീംകോടതി സമയം അനുവദിച്ചു

text_fields
bookmark_border
Supreme Court
cancel

ബംഗളൂരു: ബംഗളൂരു മുനിസിപ്പൽ ബോഡിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താനുള്ള സമയം ആഗസ്റ്റ് 31 വരെ നീട്ടിയതായി സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. ബൃഹത് ബംഗളൂരു മഹാനഗര പാലിഗെ (ബി.ബി.എം.പി)ക്കായി നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ബോഡിയുടെ കാലാവധി 2020 സെപ്റ്റംബർ 10 ന് അവസാനിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. സെപ്തംബറിന് ശേഷം സർക്കാർ നിയമിച്ച ഒരു അഡ്മിനിസ്ട്രേറ്ററാണ് ബി.ബി.എം.പിയുടെ ദൈനംദിന കാര്യങ്ങൾ നോക്കിനടത്തിയത്. കർണാടക സർക്കാറിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയോടും ജൂൺ 30 നകം ബംഗളൂരു മുനിസിപ്പൽ ബോഡിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു ജനുവരി 12 ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയഎ മല്യ ബാഗ്ചി, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ച് ആഗസ്റ്റ് 31 വരെ സമയം നീട്ടി നൽകുകയും ഇനി ഒരു കാലാവധി അനുവദിക്കില്ലെന്നും ബുധനാഴ്ച വ്യക്തമാക്കി. സെൻസസ് ജോലികളും വരാനിരിക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണവും എസ്.ഐ.ആര്‍ ഡ്യൂട്ടിയും കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടികള്‍ക്കായി ഉദ്യോഗസ്ഥരെ ലഭ്യമല്ലാത്ത സാഹചര്യം ഉണ്ടെന്ന് കർണാടക സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‍വി പരാമർശിച്ചതിനെ തുടർന്നാണ് ഉത്തരവ് പാസാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipal corporation electionBengaluruSupreme Court
News Summary - Bengaluru Municipal Corporation elections; Supreme Court grants time till August 31
Next Story