ബംഗളൂരു മെട്രോ ശൗചാലയങ്ങൾക്ക് പണം ഈടാക്കുന്നു
text_fieldsബംഗളൂരു: ബംഗളൂരു മെട്രോ സ്റ്റേഷനുകളിലെ ശൗചാലയങ്ങളുടെ ഉപയോഗത്തിന് പണം ഈടാക്കാൻ ബി.എം.ആർ.സി.എൽ തീരുമാനം.
നമ്മ മെട്രോ യാത്രാനിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ ടോയ്ലറ്റുകൾക്ക് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധമുയർത്തി.
തിരഞ്ഞെടുത്ത മെട്രോ സ്റ്റേഷനുകളിലെ പൊതു ശൗചാലയങ്ങൾ പരിപാലിക്കുന്നതിനുള്ള ഉത്തരവാദിത്തം സുലഭ് ഇന്റർനാഷനലിനാണ്. മൂത്രമൊഴിക്കുന്നതിന് രണ്ടു രൂപയും ടോയ്ലറ്റ് ഉപയോഗത്തിന് അഞ്ച് രൂപയും ഫീസ് ഈടാക്കും.
നാഷനൽ കോളജ്, ലാൽബാഗ്, സൗത്ത് എൻഡ് സർക്കിൾ, ജയനഗർ, രാഷ്ട്രീയ വിദ്യാലയ റോഡ്, ബനശങ്കരി, ജയപ്രകാശ് നഗർ, യെലചെനഹള്ളി, സർ എം. വിശ്വേശ്വരയ്യ സ്റ്റേഷൻ - സെൻട്രൽ കോളജ്, ഡോ. ബി.ആർ. അംബേദ്കർ സ്റ്റേഷൻ - വിധാൻസൗധ, കബ്ബൺ പാർക്ക്, കെ.എസ്.ആർ ബംഗളൂരു മെട്രോ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് ഫീസ് ഈടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

