Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യക്ക് അവിഹിതബന്ധമെന്ന് സംശയം; കഴുത്തറുത്ത് കൊന്ന് മൃതദേഹം ഒളിപ്പിച്ചു, അസ്ഥികൂടം കണ്ടെത്തിയത് രണ്ടുമാസത്തിനുശേഷം

text_fields
bookmark_border
Bengaluru Man Arrested For Wife’s Murder
cancel
camera_alt

പ്രതീകാത്മക ചിത്രം

ബംഗളുരു: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി മൃതദേഹം പാർക്കിൽ മാലിന്യത്തിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ബംഗളൂരുവിലെ കൊടിഗെഹള്ളിയിലാണ് സംഭവം. 25 കാരനായ ഫയാസ് പാഷയെയാണ് പൊലീസ് പിടികൂടിയത്. സുജാത (34) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകം നടന്ന് രണ്ട് മാസത്തിലേറെ കഴിഞ്ഞാണ് യുവതിയുടെ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്.നവംബർ ആറിനാണ് ഗുണ്ടാഞ്ജനേയ ക്ഷേത്രത്തിന് സമീപത്തെ പാർക്കിൽ ചാക്കിൽ കെട്ടിയ നിലയിൽ അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചാക്കിനുള്ളിൽനിന്ന് ആധാർ, പാൻ കാർഡുകൾ അടങ്ങിയ പഴ്സ് ലഭിച്ചതോടെയാണ് മരിച്ചത് സുജാതയാണെന്ന് തിരിച്ചറിഞ്ഞത്. തലയോട്ടി ചാക്കിൽനിന്ന് ഏകദേശം 30 മീറ്റർ അകലെനിന്നാണ് കണ്ടെത്തിയത്. ആദ്യ ഭർത്താവ് മരിച്ചതിനെത്തുടർന്ന് അഞ്ചു മക്കളെയും സഹോദരിയുടെ വീട്ടിലാക്കി സുജാത മാലിന്യം ശേഖരിക്കുന്ന ജോലി ചെയ്തുവരികയായിരുന്നു.

ഇതിനിടെയാണ് ഒമ്പത് വയസ്സ് പ്രായവ്യത്യാസമുള്ള ഫയാസ് പാഷയുമായി അടുപ്പത്തിലാകുന്നത്. ഇരുവരും ഏകദേശം അഞ്ചുമാസം മുമ്പ് വിവാഹിതരായി. എന്നാൽ, ഭാര്യയുടെ പെരുമാറ്റത്തെച്ചൊല്ലി സംശയം പ്രകടിപ്പിച്ച ഫയാസ് പിന്നീട് സുജാതയുമായി അകന്നു. വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് സുജാത ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇയാൾ മടങ്ങിയെത്തിയെങ്കിലും തർക്കങ്ങൾ തുടർന്നിരുന്നു.

രാത്രിയിൽ പാർക്കിൽവെച്ച് ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഫയാസ് കത്തികൊണ്ട് സുജാതയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം ചാക്കിലാക്കി പാർക്കിന്റെ ഒരുഭാഗത്ത് മാലിന്യത്തിനടിയിൽ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ ഇയാളെ നവംബർ 18ന് യെലഹങ്കയിലെ റൈതര സന്തെയിൽനിന്നാണ് പൊലീസ് പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bengaluru Man Arrested For Wife’s Murder
Next Story