ബംഗളൂരു മലയാളി ഫോറം ഓണാഘോഷം
text_fieldsബംഗളൂരു മലയാളി ഫോറം ഓണാഘോഷത്തില്‍നിന്ന്
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഓണാരവം 2025 കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. പൊതുസമ്മേളനത്തിൽ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയായി. സി.കെ. രാമമൂർത്തി എം.എൽ.എ, സംവിധായകൻ കമൽ, നടി പ്രയാഗ മാർട്ടിൻ, ഫാദർ ടോണി എ.ജെ, പ്രസിഡന്റ് ജോജോ പി.ജെ, സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹെറാൾഡ് മാത്യു, വൈസ് പ്രസിഡന്റ് അരുൺ ജോർജ്, ജോയന്റ് സെക്രട്ടറി സജീവ് ഇ.ജെ. ജോയന്റ് ട്രഷറർ വി. പ്രിജി, മധു കലമാനൂർ, ശ്രീജിത്ത്, വിജയൻ തോണൂര്, ജെസ്സി ഷിബു, അഡ്വ. മെന്റോ ഐസക് എന്നിവർ സംസാരിച്ചു.
സാംസ്കാരിക പരിപാടികള്‍, ശിങ്കാരിമേളം, ഓണസദ്യ, ഗായകർ ദുർഗാ വിശ്വനാഥ്, ജോബി ജോൺ എന്നിവരും സംഘവും അവതരിപ്പിച്ച മ്യൂസിക് നൈറ്റും അരങ്ങേറി. പായസ മത്സരത്തിൽ ജോർലി ജോൺസൺ, ട്രെന്സി സജി, എം.കെ. അഭിരാമി എന്നിവരും ഓൺലൈൻ പൂക്കള മത്സരത്തിൽ വിജയകുമാർ, അഡ്വ. മനോജ്, സൂരജ് എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

