ബാംഗ്ലൂർ കേരള സമാജം ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു
text_fieldsബാംഗ്ലൂർ കേരള സമാജം നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം എൻ.എ. ഹാരിസ്
എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്താനായി ബാംഗ്ലൂർ കേരള സമാജത്തിന്റെ നേതൃത്വത്തിൽ യോഗം നടത്തി. എൻ.എ. ഹാരിസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ. മാണി കെ. വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി.
കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, വൈസ് പ്രസിഡന്റ് പി.കെ. സുധീഷ്, ട്രഷറർ പി.വി.എൻ. ബാലകൃഷ്ണൻ, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ, സെക്രട്ടറി ജയ്ജോ ജോസഫ്, ട്രഷറർ ജോർജ് തോമസ്, കെ.എൻ.എസ്.എസ് ജനറൽ സെക്രട്ടറി മനോഹര കുറുപ്പ്, എൻ.എ.എൽ കൈരളി കലാവാണി പ്രസിഡന്റ് ഷിജോ ഫ്രാൻസിസ്, തിപ്പസാന്ദ്ര ഫ്രൻഡ്സ് അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ, വൈസ് മെൻ ഇന്റർനാഷനൽ റീജനൽ ഡയറക്ടർ ബിജു കെ. തോമസ്, ബാംഗ്ലൂർ മലയാളി അസോസിയേഷൻ പ്രസിഡന്റ് സജയൻ നമ്പ്യാർ, ജെയ്സൺ ലൂക്കോസ്, ജി. വിനു, വി. മുരളീധരൻ, ഹനീഫ്, രാജീവൻ, സോമരാജൻ, രജിത് കുമാർ, കെ. രാധാകൃഷ്ണൻ, ഒ.കെ. അനിൽ കുമാർ, മലയാളം മിഷൻ സെക്രട്ടറി ടോമി ആലുങ്കൽ, രാജ്മോഹൻ, കെ.എസ്. ഷിബു, സുരേഷ് കുമാർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

