ബംഗളൂരു കേരള സമാജം സ്വാതന്ത്ര്യ ദിനാഘോഷം
text_fieldsബംഗളൂരു: കേരള സമാജം വിവിധ സോണുകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കേരള സമാജം കേന്ദ്ര ഓഫിസിൽ നടന്ന ആഘോഷത്തിൽ പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ പതാക ഉയർത്തി. കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് സി. ഗോപിനാഥ്, കെ.എൻ.ഇ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഥമാധ്യാപകരായ സുജാത വേണു ഗോപാൽ, കെ. ലീന, നിർമല വർക്കി, രാഗിത രാജേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.
ഈസ്റ്റ് സോൺ
ഈസ്റ്റ് സോൺ ഓഫിസ് അങ്കണത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ ദേശീയ പതാകയുയർത്തി. സോൺ ചെയർമാൻ ജി. വിനു അധ്യക്ഷതവഹിച്ചു. സോൺ കൺവീനർ കെ.എൻ. രാജീവൻ, വൈസ് ചെയർമാൻമാരായ സോമരാജ്, സജി പുലിക്കോട്ടിൽ, രതീഷ് നമ്പ്യാർ, ഭാരവാഹികളായ പി.കെ. രഘു, വിനോദ്, പി.എഫ്. ജോബി, ടി.ടി. രഘു, വനിതാ വിഭാഗം ചെയർപേഴ്സൻ അനു അനിൽ, ലേഖ വിനോദ്, പ്രസാദിനി എന്നിവർ സംബന്ധിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പായസ വിതരണം നടത്തി.
മാഗഡി റോഡ് സോൺ
മാഗഡി റോഡ് സോണിൽ പ്രശസ്ത ചലച്ചിത്ര നടൻ പ്രകാശ് ബരെ ദേശീയ പതാക ഉയർത്തി. സോൺ ചെയർമാൻ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് ചെയർമാൻ സഹദേവൻ, കൺവീനർ ശ്ലിജു, ലേഡീസ് വിങ് ചെയർപേഴ്സൻ ഓമന, കൺവീനർ അമ്പിളി, യുവജന വിഭാഗം കോഓഡിനേഷൻ താനിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കന്റോൺമെന്റ് സോൺ
കന്റോൺമെന്റ് സോൺ ഓഫിസിൽ നടന്ന ആഘോഷത്തിൽ കേരള സമാജം മുതിർന്ന അംഗം താമിനാഥൻ ദേശീയപതാക ഉയർത്തി. സോൺ വൈസ് ചെയർമാൻ ഷിനോജ് അധ്യക്ഷതവഹിച്ചു. കേരള സമാജം അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, സോൺ കൺവീനർ ഹരികുമാർ, നാരായണൻ, ജെയ്മോൻ മാത്യു, സജിത്, വനിതാ വിഭാഗം ചെയർപേഴ്സൻ ദിവ്യമുരളി, കൺവീനർ ദേവി ശിവൻ, രമ്യ ഹരികുമാർ, ഷീന ഫിലിപ് എന്നിവർ സംബന്ധിച്ചു.
സിറ്റി സോൺ
സിറ്റി സോണിൽ സോൺ ചെയർമാൻ കെ. വിനേഷ് പതാക ഉയർത്തി. കെ.കെ. സുരേഷ്, സുധ വിനേഷ് തുടങ്ങിയവർ സംബന്ധിച്ചു.
വൈറ്റ് ഫീൽഡ് സോൺ
വൈറ്റ് ഫീൽഡ് സോൺ സ്വാതന്ത്ര്യദിനാഘോഷത്തിൽ സോൺ ചെയർമാൻ ഡി. ഷാജി പതാക ഉയർത്തി. സോൺ ഭാരവാഹികളായ സുഭാഷ്, സുജിത് ഭാസ്കരൻ തുടങ്ങിയവർ സംബന്ധിച്ചു.
യലഹങ്ക സോൺ
യലഹങ്ക സോണിൽ സോൺ ചെയർമാൻ ശിവൻ പിള്ള പതാക ഉയർത്തി. രാധാകൃഷ്ണ കുറുപ്പ്, പ്രീത ശിവൻ എന്നിവർ സംബന്ധിച്ചു.
പീനിയ സോൺ
പീനിയ സോണിൽ നടന്ന ആഘോഷത്തിൽ സോൺ ചെയർമാൻ പി.പി. ജോസ് പതാക ഉയർത്തി. കൺവീനർ ബി.വി. രമേഷ്, ബേബി, ഷൈമ രമേഷ്, ജയലേഖ തുടങ്ങിയവർ സംബന്ധിച്ചു.
കെ.ആർ പുരം സോൺ
കെ.ആർ പുരം സോണിന്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ സോൺ ചെയർമാൻ എം. ഹനീഫ് പതാക ഉയർത്തി. സോൺ കൺവീനർ കെ. ബിനു, വൈസ് ചെയർമാൻമാരായ രജിത് കുമാർ, സിബിച്ചൻ, ശിവദാസ്, കെ.എസ്. ഷിബു, അമൃത സുരേഷ്, അംബിക സുരേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

