ബംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ
text_fieldsബംഗളൂരു: യാത്രാതിരക്ക് പരിഗണിച്ച് യശ്വന്ത്പുരയിൽനിന്ന് കണ്ണൂരിലേക്ക് പ്രത്യേക എക്സ്പ്രസ് ട്രെയിൻ ഓടും. നാലു സർവിസുകളാണ് ഉണ്ടാവുകയെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. ഒക്ടോബർ 12, 19, 26, നവംബർ രണ്ട് തീയതികളിൽ രാവിലെ 7.10ന് യശ്വന്ത്പുരയിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് ഒക്ടോബർ 12, 19, 26, നവംബർ രണ്ട് തീയതികളിൽ രാത്രി 11ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് ഉച്ചക്ക് ഒന്നിന് യശ്വന്ത്പുരയിൽ എത്തും.
ബാനസവാടി, കൃഷ്ണരാജപുരം, തിരുപത്തൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

