ബംഗളൂരു ഇസ്ലാഹി കുടുംബസംഗമം ഇന്ന്
text_fieldsrepresentational image
ബംഗളൂരു: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ബംഗളൂരുവിലെ പ്രചാരണോദ്ഘാടനം ശനിയാഴ്ച നടക്കും. വൈകീട്ട് 4.30ന് ജയനഗറിലെ ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയിൽ നടക്കുന്ന പരിപാടി കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ. ഷബീന ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളിലായി ഡോ. ഇസ്മയിൽ കരിയാട്, സി.സി. ഷക്കീർ ഫാറൂഖി, ഡോ. അനസ് കടലുണ്ടി, അബ്ദുസ്സലാം മദനി പുത്തൂർ, കെ.എൽ.പി. ഹാരിസ് എന്നിവർ സംസാരിക്കും. ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ പ്രമേയത്തിൽ ജനുവരി 25 മുതൽ 28 വരെ മലപ്പുറം കരിപ്പൂരിലാണ് മുജാഹിദ് സംസ്ഥാന സമ്മേളനം നടക്കുക. ഫോൺ: 9567723579.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

