ബാംഗ്ലൂർ ഇസ്ലാഹി സെന്റർ ഇഫ്താർ സംഗമം: സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsബംഗളൂരു: ‘ഖുർആനിനു മുന്നിൽ ഹൃദയം തുറക്കാം’ എന്ന തലക്കെട്ടിൽ ബാംഗ്ലൂർ ഇസ്ലാഹി സെന്റർ മാർച്ച് ഒമ്പതിന് ശംസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന ഇഫ്താർ സംഗമത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികളായി ഹാരിസ് ബന്നൂർ (ജനറൽ കൺ.), അബ്ദുള്ള എസി, അബ്ദുൽ ഗഫൂർ (കൺവീനർമാർ), മുസ്തഫ ടൈംസ് (ചെയർമാൻ), റഫീഖ് പി.കെ, ശംസുദ്ദീൻ വൈറ്റ്ഫീൽഡ്, അംബർ ലത്തീഫ്, ബഷീർ കെ.വി (വൈസ് ചെയർമാൻമാർ) എന്നിവരെയും വിവിധ വകുപ്പ് കൺവീനർമാരായി ഫിർദൗസ്, ഹബീബ്, അഫ്സൽ, അസിഫ് കെ.കെ, യൂനുസ്, സാജിദ്, മഹ്മൂദ്, റഹ്മത് അലി എന്നിവരെയും തെരഞ്ഞെടുത്തു.
റമദാനിന് മുമ്പ് ബി.ടി.എം, വൈറ്റ്ഫീൽഡ്, ഹെഗ്ഡെ നഗർ, മെജസ്റ്റിക് എന്നിവിടങ്ങളിൽ ഏരിയ പ്രോഗ്രാമുകൾ സംഘടിപ്പിക്കും.സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽ കെ.വി. ബഷീർ അധ്യക്ഷത വഹിച്ചു. മഹ്മൂദ് സി.ടി സ്വാഗതം പറഞ്ഞു. മുബാറക്ക് ബിൻ മുസ്തഫ സംസാരിച്ചു.

