അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഘട ശ്രാദ്ധ, അമരൻ, ഫെമിനിച്ചി ഫാത്തിമ ഇന്ന്
text_fieldsബംഗളൂരു: ഫിലിം ഫെസ്റ്റിവല്‍ നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടിയ ഒരുപിടി ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തും. എം.സി ചന്നകേശവയുടെ ഫെസ്റ്റിവല്‍ പ്രമേയമാക്കിയുള്ള സിനിമ ‘അന്‍ഷു’(കന്നട) ചൊവ്വാഴ്ച പ്രദർശിപ്പിക്കും. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ അനുഭവിക്കുന്ന ഒറ്റപ്പെടലും അത് എപ്രകാരം അവളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നെന്നതും അവസാനം തിരിച്ചറിവു നേടി ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതുമാണ് സിനിമയുടെ പ്രമേയം. മലയാള സിനിമയായ ‘ഫെമിനിച്ചി ഫാത്തിമ’ ഇന്ന് വീണ്ടും പ്രദർശിപ്പിക്കും.
സ്ക്രീന്‍ രണ്ട് :
മായ ചന്ദ്രയുടെ ‘ശ്രീകന്ദത വൊഡെയ’(കന്നട) 12.30 ന് പ്രദര്‍ശിപ്പിക്കും.
സ്ക്രീന്‍ മൂന്ന്: അൻഷു 12.15 നും ആര്യന് ചന്ദ്ര പ്രകാശിന്റെ ‘ആജൂര്‍’(ബൈജിക) വൈകീട്ട് 4.45 നും,വിജയ കുമാറിന്റെ ‘ഭീമ’(കന്നട) 7.20 നും പ്രദര്‍ശിപ്പിക്കും.
സ്ക്രീന്‍ ആറ്:
ഡോ. ബോബി ശര്‍മ ബരുയയുടെ ‘രധൂര് പഖി’(അസമീസ്) 12നും, രാജ് കുമാര്‍ പെരിയസാമി യുടെ ‘അമരന്’ (തമിഴ്) 2.30 നും, ആരണ്യ സഹയ് യുടെ ‘ഹ്യൂമന്‍സ് ഇന്‍ ദ ലൂപ്’ (ഹിന്ദി)5.50 നും പ്രദര്‍ശിപ്പിക്കും.
സ്ക്രീന്‍ എട്ട്:
ദയാനന്ദജിയുടെ ‘ദാദ സേരദ ദോനി’(കന്നട) 12.30 നും, മഹാദേവ് ഹദ് പദിന്റെ ‘പരജ്യ’ (കന്നട) മൂന്നിനും സെബാസ്റ്റ്യൻ ഡേവിഡിന്റെ 'ബെലി ഹൂ'(കന്നട)5.20 നും പ്രദർശിപ്പിക്കും.
സ്ക്രീൻ 11:
ഗിരീഷ് കാസറവള്ളിയുടെ ' ഘട ശ്രാദ്ധ'(കന്നട) വൈകിട്ട് 4:50 ന് പ്രദർശിപ്പിക്കും. രാജ്കുമാര് പെരിയസ്വാമി സംവിധാനം നിര്‍വഹിച്ച അമരന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായുള്ള സംവാദം ‘മേക്കിങ് ഓഫ് അമരന്’ രാവിലെ 11ന് നടക്കും. രാജ്കുമാര് പെരിയസ്വാമി,രാജീവന് നമ്പിയാര്, ആര്. കലൈവണന്‍, സി.എച്ച്. സായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. 12.30 ന് ദ മാജിക് ഓഫ് ഫിലിം മ്യൂസിക് എന്ന വിഷയത്തില്‍ ദേവി ശ്രീ പ്രസാദ് പ്രഭാഷണം നടത്തും.
ചാമരാജ് നഗറിലെ ഡോ.രാജ്കുമാർ ഭവനിൽ രാവിലെ 11ന് പുഷ്പരാജ് റായ് മലര ബീടു വിന്റെ 'ആരദ ' (കന്നട), ഗുരുരാജ് ബി യുടെ 'കെരെ ബേട്ടെ' (കന്നട) മൂന്നിനും കൃഷ്ണ ഗൗഡയുടെ 'ലാച്ചി' (കന്നട) 6:15 നും പ്രദർശിപ്പിക്കും. ബന ശങ്കരി യിലെ സുചിത്ര ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോ.രമേശ് കമ്മത്തിന്റെ 'അന്ത്യ രംഭ '(കൊങ്കണി) മൂന്നിനും ഫാസിൽ മുഹമ്മദിന്റെ ' ഫെമിനിച്ചി ഫാത്തിമ ' (മലയാളം) വൈകീട്ട് ആറിനും പ്രദർശിപ്പിക്കും.
അമരൻ
മലയാളിയായ ഇന്ദുവും മേജർ മുകുന്ദ് വരദ രാജും തമ്മി ലുളള പ്രണയവും നായകന്റെ രാജ്യത്തോടുള്ള കടമയും ആത്മാര്‍ഥതയും ഒത്തൊരുമിച്ച ചിത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ച ചിത്രം എന്ന സ്ഥാനം കൂടി ചിത്രം കരസ്ഥമാക്കിയിരുന്നു. കമല്‍ ഹാസന് നിർമിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചത് ജി.വി. പ്രകാശ് കുമാര്‍ ആണ്. ചെന്നൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച നടി, മികച്ച ഛായാഗ്രഹണം, മികച്ച സംഗീത സംവിധാനം എന്നീ വിഭാഗത്തില്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

