‘ബംഗളൂരു ഇന്ത്യ നാനോ’ ആഗസ്റ്റ് ഒന്നുമുതൽ
text_fields‘ബംഗളൂരു ഇന്ത്യ നാനോ 2024’ പ്രഖ്യാപന സമ്മേളനത്തിൽ ശാസ്ത്ര സാങ്കേതിക വകുപ്പു
മന്ത്രി എന്‍.എസ്. ബോസ്രാജുവിന്റെ നേതൃത്വത്തിൽ ബ്രോഷർ പ്രകാശനം നടത്തിയപ്പോൾ
ബംഗളൂരു: നാനോടെക് മേഖലയിലെ രാജ്യത്തെ പ്രധാന പ്രദർശനങ്ങളിലൊന്നായ 13ാമത് ‘ബംഗളൂരു ഇന്ത്യ നാനോ 2024’ ആഗസ്റ്റ് ഒന്നു മുതല്‍ മൂന്നു വരെ ബംഗളൂരുവില്‍ നടക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പു മന്ത്രി എന്‍.എസ്. ബോസ്രാജു പറഞ്ഞു. ബംഗളൂരുവിൽ നടത്തിയ പ്രഖ്യാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക ശാസ്ത്ര സാങ്കേതിക വകുപ്പ്, കര്‍ണാടക സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രൊമോഷന് സൊസൈറ്റി, ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച് എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ നാനോ ടെക്നോളജി മേഖലയിലെ പ്രമുഖ കമ്പനികള്‍.
ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയുടെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങളും ഉൽപന്നങ്ങളും സാങ്കേതികവിദ്യകളും പ്രദര്‍ശിപ്പിക്കും. 25 സെഷനുകളിലായി 700ലധികം പ്രതിനിധികളും 75ലധികം വിദഗ്ധരും പങ്കെടുക്കും. 50ലധികം സ്ഥാപനങ്ങള്‍ നാനോടെക് ഉൽപന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും. ആകെ 3500ലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാനോ ടെക്നോളജി മേഖലയിലെ ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍, സംരംഭകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പങ്കെടുക്കും.

