ബംഗളൂരു ഗണേശ ഉത്സവ്' ആഗസ്റ്റ് 27 മുതല്‍
text_fieldsബംഗളൂരു: ശ്രീ വിദ്യാരണ്യ യുവസംഘയുടെ ആഭിമുഖ്യത്തില്‍ ‘ബംഗളൂരു ഗണേശ ഉത്സവ് 2025’ ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ആറ് വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ബംഗളൂരു ഗണേശ ഉത്സവിന്റെ 63ാം പതിപ്പാണ് ഇത്തവണ അരങ്ങിലെത്തുന്നത്.
സംഗീതവും സംസ്കാരവും ഭക്ഷണവും ആത്മീയതയും കൂടി കലര്‍ന്ന പരിപാടികള്‍ രവി ചന്ദ്രന് വിജയ് പ്രകാശ്, രഘു ദീക്ഷിത്, രാജേഷ് കൃഷ്ണ, വിജയ് യേശുദാസ് എന്നിവരെ കൂടാതെ നിരവധി കലാകാരന്മാര് വേദിയില്‍ വിവിധ ദിവസങ്ങളിലായി അണിനിരക്കും.എ.പി.എസ് കോളജ്, ബസവനഗുഡിയിലെ നാഷനല്‍ കോളജ് എന്നിവിടങ്ങളിലായാണ് വേദി. പ്രശസ്തരായ സംഗീതഞ്ജർ നയിക്കുന്ന ഭക്തി-സംഗീത കച്ചേരികള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
ഉദ്ഘാടന ദിനത്തിൽ വൈകീട്ട് ഏഴു മുതല്‍ എം.ഡി പല്ലവിയുടെ ഭക്തി-സംഗീത കച്ചേരി നടക്കും. തിരക്കുകൾ നിയന്ത്രണ വിധേയമാക്കാൻ പൊതു ഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. ഇതുസംബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ നന്ദിഷ് എസ്.എം, വിജയ് പ്രകാശ്, രഘു ദീക്ഷിത്, രാജേഷ് കൃഷ്ണ, വിജയ് യേശുദാസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

