സാമിയ... ഒരു തീ പൂവിന്റെ പേര് !
text_fields‘സാമിയ’ ചലച്ചിത്രത്തിൽനിന്നുള്ള രംഗം
ബംഗളൂരു: സാമിയ ! അതൊരു തീ പൂവിന്റെ പേരായിരുന്നു. സോമാലിയയിൽ ദരിദ്ര കുടുംബത്തിൽ ജനിച്ച് ജീവിത സാഹചര്യങ്ങളോടും പ്രതിസന്ധികളോടും പോരാടി ഒളിമ്പിക്സിൽ വരെയെത്തി ഒടുവിൽ അഭയാർഥി യാത്രക്കിടെ മെഡിറ്ററേനിയൻ കടലിൽ പൊലിഞ്ഞുപോയ ഒരു പെൺപൂവ്.
സാമിയ യൂസുഫ് ഒമര്‍ എന്ന സോമാലിയൻ കായിക താരത്തിന്റെ ജീവിത കഥ അഭ്രപാളിയിൽ പകർത്തിയ ‘സാമിയ’ ബംഗളൂരു ചലച്ചിത്രമേളയുടെ അഞ്ചാംദിനത്തിൽ നൊമ്പരപ്പെടുത്തിയ കാഴ്ചയായി. നിറഞ്ഞ സദസ്സിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം.
നിശ്ചയ ദാര്‍ഢ്യത്തിലൂടെ സ്വപ്നം സാക്ഷാത്കരിച്ച കൗമാരക്കാരിയുടെ കഥ ലോകം മുഴുവനുമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന്റെയും അവകാശ പോരാട്ടത്തിന്റെയും പൊള്ളുന്ന ഏടുകളിലൊന്നാണ്. ഭയം നിന്റെ മുഖത്ത് നിന്നും മാറ്റണം എന്ന സുഹൃത്തിന്റെ വാക്കുകളില്‍ സാമിയ സ്വയം കരുത്താർജിക്കാന്‍ തുടങ്ങുന്നു.
ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും പ്രതീക്ഷ കൈവിടാതെ പോരാടിയ പെണ് കരുത്തിന്റെ സിനിമ കൂടിയാണ് യാസ്മിന് സംദേറേലി സംവിധാനം ചെയ്ത ‘സാമിയ’. അഫ്ഗാനി സംവിധായിക റോയ സാദത്തിന്റെ ‘സിമാസ് സോങ്’, ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റന്റിൻ ബൊജാനോവ് സംവിധാനം ചെയ്ത ‘ദ ഷെയിംലെസ്സ്’ എന്നീ ചിത്രങ്ങളും അഞ്ചാം ദിനത്തിൽ പ്രേക്ഷക ശ്രദ്ധ നേടി.
സുരയ്യയുടെയും അവളുടെ ആത്മ സുഹൃത്തായ സിമയുടെയും സൗഹൃദ ബന്ധത്തിലൂടെ 1970കളുടെ അവസാനത്തില്‍ അഫ്ഗാനിസ്താനില്‍ നിലനിന്നിരുന്ന രാഷ്ട്രീയ അസ്ഥിരതയുടെ കഥ പറയുകയാണ് ‘സിമാസ് സോങ്’. സമ്പന്ന കുടുംബത്തില്‍ ജനിച്ച സുരയ്യ കമ്യൂണിസ്റ്റ് ചിന്താഗതിയിലൂടെ തുല്യതക്കായി വാദിക്കുന്നു.
ഇമ്പമുള്ള പാട്ടുകളിലൂടെ ഹൃദയ വേദനകള്‍ പകര്ന്നുനല്കുന്ന സിമ ജീവിതത്തിന്റ ഒരു ഘട്ടത്തില്‍ വീണമീട്ടിയിരുന്ന അതേ കൈകള്‍ കൊണ്ടുതന്നെ കൈയില്‍ തോക്കേന്തുന്നു. റോയ സാദത്ത് സംവിധാനം നിര്‍വഹിച്ച ചിത്രം ടോകിയോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍, ഗോട്ടെ ബോര്‍ഗ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ പുരസ്കാരം നേടിയിട്ടുണ്ട്. വ്യാഴാഴ്ച എം.ടിയുടെ ‘നിർമാല്യം’, അരവിന്ദന്റെ ‘കുമ്മാട്ടി’, ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിച്ച വിനോദ് കാപ്രിയുടെ ‘പൈരെ’, റുനാര് റുനാര്സ്സന് സംവിധാനം ചെയ്ത ‘വെന്‍ ദി ലൈറ്റ് ബ്രേക്സ്’ തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും.
ചലച്ചിത്രമേളയിൽ ഇന്ന്
- സ്ക്രീന്‍ ഒന്ന്: എം.ടി. വാസുദേവന്‍ നായരുടെ ‘നിര്‍മാല്യം’-രാത്രി 7.00
- സ്ക്രീന്‍ മൂന്ന്: ‘സ്വരാജ്യ 1942’-5.40, ഇമ്പു-7.45
- സ്ക്രീന്‍ നാല്: അഞ്ജാ സലോമോനോവിറ്റ്സ് സംവിധാനം ചെയ്ത ‘സ്ലീപ്പിങ് വിത്ത് എ ടൈഗര്‍’-9:30, എലീന മാന്‍ റിക്വയുടെ ‘ദി പാര്‍ട്ടീസ് ഓവര്‍’ -11.45, സോഫിയ ഡറസ്പെയുടെ ‘ഷെപ്പേഡ്സ്’- 12.00, റുനാര് റുനാര്സ്സനിന്റെ ‘വെന്‍ ദി ലൈറ്റ് ബ്രേക്സ്’- 4.20
- ബോറിസ് ലോജ് കിന്റെ ‘ദി സ്റ്റോറി ഓഫ് സൌലിമേന് - 6.10, ‘സെപ്റ്റംബര്‍ സെയ്സ്’- 8.10
- സ്ക്രീന്‍ അഞ്ച്: ‘എക്രോസ് ദി സീ’- 10.05, ‘ക്വൈറ്റ് ലൈഫ്’-12.40, ‘ഓണ്‍ ഫാളിങ്’- 2.50, ‘ദി സീഡ് ഓഫ് ദി സേക്റഡ് ഫിഗ്’- 5.00, ‘ഹോളി കൌ’- 8.15
- സ്ക്രീന്‍ ആറ്: സുധീര്‍ സിംഗിന്റെ മങ്കധ ജോഗി -10.10, ‘കൃഷ്ണം പ്രണയ സഖി’-12.20, ‘ചിന്ന കത കാടു’-3.30, ‘ഗ്ലിമ്മെര്സ്’-6.20,’മെയ്യഴകന്’-8.15
- സ്ക്രീന്‍ ഏഴ്: ‘ഐ ആം നെവേങ്ക’- 10.00, ‘ബെറ്റാനിയ’-12.20, ‘കാര്‍ണിവല്‍ ഈസ് ഓവര്‍’-2.50, ‘ഏപ്രില്‍’ -5.20, ‘ഗ്രാന്‍ഡ് ടൂര്‍’-8.00
- സ്ക്രീന്‍ എട്ട്: ‘വാട്ടര്‍ ലിലീസ്’-10.05, ‘കാങ്കദ മൂഡ്’-12.30, ‘വെങ്ക്യ’-3.10, ‘ഹു ഡു ഐ ബിലോങ് റ്റു’-5.50, ‘വിങ്സ് ഓഫ് ഡിസയര്‍’- 7.45
- സ്ക്രീന്‍ ഒമ്പത്: ‘സബ’-10.00, ‘പൈരെ’-5.35, ‘ആന്‍ അണ് ഫിനിഷ്ട് ഫിലിം’- 8.00
- സ്ക്രീന്‍ 10: ‘ദി ലാസ്റ്റ് റൊമാന്റിക്’-9.50, ‘ത്രൂ റോക്സ് ആന്‍ഡ് കളേഴ്സ്’-2.10, ‘ദി സെക്കൻഡ് ആക്ട്’- 4.05, ‘എ ഹൗസ് ഇന്‍ ഫയര്‍’- 5.50, ദി ഗ്രേറ്റ് യാണ് ഓഫ് ഹിസ്റ്ററി-8.10
- സ്ക്രീന്‍ 11: വി.കെ മൂര്‍ത്തിയുടെ സിനിമാട്ടോഗ്രഫി എന്ന വിഷയത്തില്‍ പ്രഭാഷണം രാവിലെ 11.00, സിനിമയിലെ സ്ത്രീകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം-2.30, ‘കുമ്മാട്ടി’ -7.30
- ഡോ.രാജ്കുമാര് ഭവനില്‍ ‘ശ്രീ പുരന്ദര ദാസരു’- രാവിലെ 11.00, ‘പി ദായി’-3.00, ‘പരജ്യ’- 6.00നും പ്രദര്‍ശിപ്പിക്കും. സുചിത്ര ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ‘ദമ്മാം’ 12.00 നും, ‘സ്വപ്ന മണ്ഡപ’-2.30നും, ‘ത്രീ ഡേയ്സ് ഓഫ് ഫിഷ്’-6.00 മണിക്കും പ്രദര്‍ശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

