ബംഗളൂരു-ധാർവാഡ് വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം വിജയകരം
text_fieldsബംഗളൂരു-ധാർവാഡ് വന്ദേഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം നടത്തിയപ്പോൾ
ബംഗളൂരു: ബംഗളൂരു-ധാർവാഡ് വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. ബംഗളൂരു കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിൽനിന്ന് തിങ്കളാഴ്ച രാവിലെ 5.45നാണ് എട്ടു കോച്ചുകളുമായി ട്രെയിൻ പുറപ്പെട്ടത്. മുൻകൂട്ടി നിശ്ചയിച്ചപ്രകാരം 12.40ന് ധാർവാഡിലെത്തി. ധാർവാഡിൽനിന്ന് ഉച്ചക്ക് 1.15ന് പുറപ്പെട്ട് 8.10ന് ബംഗളൂരുവിലെത്തി.
കര്‍ണാടകയിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസായ ഇതിന്റെ ഫ്ലാഗ്ഓഫ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കുമെന്നാണ് സൂചന. പതിവ് സർവിസ് 28നാണ് തുടങ്ങുക. ബംഗളൂരുവില്‍നിന്ന് ധാര്‍വാഡിലേക്ക് വന്ദേഭാരത് സര്‍വിസ് തുടങ്ങുന്നതോടെ യാത്രാസമയം ഏഴു മണിക്കൂറായി ചുരുങ്ങും. നിലവില്‍ സാധാരണ തീവണ്ടികളില്‍ ധാര്വാഡിലെത്തണമെങ്കില് 10 മണിക്കൂര്‍ വേണം.
വന്ദേഭാരത് ഓടിത്തുടങ്ങുന്നതോടെ ധാര്‍വാഡിലെയും സമീപപ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കും വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ബംഗളൂരുവിലെ യശ്വന്ത്പുരില്‍നിന്ന് പുറപ്പെടുന്ന തീവണ്ടികള്‍ക്ക് ദാവണഗെരെയില്‍ മാത്രമായിരിക്കും സ്റ്റോപ്പുണ്ടാകുക. ചൊവ്വാഴ്ചകളില്‍ ഒഴികെ എല്ലാ ദിവസവും സര്‍വിസുകളുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

