Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബംഗളൂരു ചിന്നസ്വാമി...

ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മൂന്ന് മുതിർന്ന ഐ.പി.എസ് ഉ​ദ്യോ​ഗ​സ്ഥർ കുറ്റവിമുക്തർ

text_fields
bookmark_border
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; മൂന്ന് മുതിർന്ന ഐ.പി.എസ് ഉ​ദ്യോ​ഗ​സ്ഥർ കുറ്റവിമുക്തർ
cancel
camera_alt

ദ​യാ​ന​ന്ദ, ടെ​ക്ക​ണ്ണ​വ​ർ, വി​കാ​സ്

ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ നാ​ലി​ന് ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യം പ​രി​സ​ര​ത്ത് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 11 പേ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ മു​തി​ർ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ബി. ​ദ​യാ​ന​ന്ദ, വി​കാ​സ് കു​മാ​ർ വി​കാ​സ്, ശേ​ഖ​ർ എ​ച്ച്. ടെ​ക്ക​ണ്ണ​വ​ർ എ​ന്നി​വ​രെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കു​റ്റ​വി​മു​ക്ത​രാ​ക്കി.

ഇ​തോ​ടെ 1969 ലെ ​അ​ഖി​ലേ​ന്ത്യാ സ​ർ​വീ​സ​സ് (അ​ച്ച​ട​ക്ക​വും അ​പ്പീ​ലും) ച​ട്ട​ങ്ങ​ൾ പ്ര​കാ​രം അ​വ​ർ​ക്കെ​തി​രെ ആ​രം​ഭി​ച്ച വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.​റോ​യ​ൽ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​ന്റെ (ആ​ർ​സി​ബി) ക​ന്നി ഐ​പി​എ​ൽ കി​രീ​ട വി​ജ​യ​ത്തി​ന്റെ ആ​ഘോ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ടാ​യി​രു​ന്നു ദു​ര​ന്ത​മു​ണ്ടാ​യ​ത് .

എ.​ഐ.​എ​സ് (ഡി ​ആ​ന്റ് എ) ​ച​ട്ട​ങ്ങ​ൾ പ്ര​കാ​രം ആ​രം​ഭി​ച്ച അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​രോ​ധ പ്ര​സ്താ​വ​ന​ക​ളും ഭ​ര​ണ വ​കു​പ്പി​ന്റെ അ​ഭി​പ്രാ​യ​വും ബ​ന്ധ​പ്പെ​ട്ട അ​തോ​റി​റ്റി പ​രി​ശോ​ധി​ച്ച​തി​ന് ശേ​ഷം അ​വ​സാ​നി​പ്പി​ച്ച​താ​യി പേ​ഴ്‌​സ​ണ​ൽ ആ​ൻ​ഡ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് റി​ഫോം​സ് (സ​ർ​വീ​സ​സ്-​നാ​ല്) വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച പ്ര​ത്യേ​ക ഉ​ത്ത​ര​വു​ക​ളി​ൽ പ​റ​യു​ന്നു.

1994 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ബം​ഗ​ളൂ​രു സി​റ്റി അ​ഡീ. ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച ബി. ​ദ​യാ​ന​ന്ദ, 2014 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ബം​ഗ​ളൂ​രു സി​റ്റി ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മ്മീ​ഷ​ണ​റു​മാ​യ (സെ​ൻ​ട്ര​ൽ ഡി​വി​ഷ​ൻ) ശേ​ഖ​ർ എ​ച്ച്. ടെ​ക്ക​ണ്ണ​വ​ർ എ​ന്നി​വ​രെ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ൺ അ​ഞ്ചി​നാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

2004 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​കാ​സ് കു​മാ​ർ വി​കാ​സ് ബം​ഗ​ളൂ​രു സി​റ്റി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പൊ​ലീ​സ്, അ​ഡീ. ക​മ്മീ​ഷ​ണ​ർ ഓ​ഫ് പോ​ലീ​സ് (വെ​സ്റ്റ്) എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​പ​ടി​ക്ക് വി​ധേ​യ​നാ​യ​ത്.

പി​ന്നീ​ട് അ​വ​രു​ടെ സ​സ്‌​പെ​ൻ​ഷ​ൻ റ​ദ്ദാ​ക്കി​യെ​ങ്കി​ലും വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ങ്ങ​ൾ തു​ട​ർ​ന്നു. 2025 ജൂ​ലൈ 31-ന് ​ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് കു​റ്റ​പ​ത്രം സ​ഹി​തം ന​ൽ​കി. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് സ​മ​ർ​പ്പി​ച്ച മ​റു​പ​ടി​ക​ളി​ൽ, ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ക​യും കു​റ്റ​വി​മു​ക്ത​രാ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. പു​തി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ക​ൾ പ്ര​കാ​രം, ന​ട​പ​ടി​ക​ൾ തു​ട​രു​ന്ന​തി​ന് ഒ​രു അ​ടി​സ്ഥാ​ന​വും ഇ​ല്ലെ​ന്ന് അ​തോ​റി​റ്റി നി​രീ​ക്ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StampedeIPS OfficersBengaluruChinnaswamy Stadium
News Summary - Bengaluru Chinnaswamy Stadium disaster
Next Story