മലയാളികൾ കാത്തിരിക്കുന്ന മറ്റൊരു അതിവേഗ പാതകൂടി തുറക്കുന്നു
text_fieldsബംഗളൂരു - ചെന്നൈ അതിവേഗ പാത
ബംഗളൂരു: മലയാളികൾ ഉൾപ്പെടെ കാത്തിരിക്കുന്ന മറ്റൊരു അതിവേഗ പാതകൂടി തുറക്കുന്നു.
ബംഗളൂരു - ചെന്നൈ എക്സ്പ്രസ് വേയുടെ നിർമാണം പൂർത്തിയായ ഭാഗമാണ് യാത്രക്കാർക്കായി തുറക്കുന്നത്.
260 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ പാതയിൽ കർണാടക സെക്ഷനു കീഴിലെ ഹോസ്കോട്ട് മുതല് ബേതമംഗലവരെയുള്ള 71 കിലോമീറ്റർ പാതയാണിത്. ഹോസ്കോട്ട് - ബേതമംഗല പാതയിൽ മാസത്തിനുള്ളിൽ ഗതാഗതം സാധ്യമാക്കുമെന്ന് ദേശീയപാത അതോറിറ്റി കര്ണാടക റീജനല് ഓഫിസര് വിലാസ് പി. ബ്രഹ്മങ്കര് പറഞ്ഞു.
കർണാടക സെക്ഷന് കീഴിലെ ഈ പാതയിൽ 400 മീറ്ററിൽ നിര്മാണ ജോലികള് പുരോഗമിക്കുകയാണ്. ഇതുകൂടി പൂര്ത്തിയായാല് പാത തുറക്കും. ഒരുമാസത്തിനുള്ളിൽതന്നെ നിർമാണം പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

