ബെല്ലാരി എസ്.പിയുടെ സസ്പെൻഷൻ വിവാദത്തിൽ; രണ്ട് സ്വകാര്യ ഗൺമാന്മാർ കസ്റ്റഡിയിൽ
text_fieldsവ്യാഴാഴ്ച രാത്രി ബെല്ലാരിയിലെ സംഘർഷസ്ഥലത്ത് ഡി.ഐ.ജി വർത്തിക കത്യാർ, പൊലീസ്
സൂപ്രണ്ട് പവൻ നെജ്ജൂർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുന്നു
ബംഗളൂരു: ബെല്ലാരിയിൽ വ്യാഴാഴ്ചയുണ്ടായ സംഘർഷത്തെതുടർന്ന് ജില്ല പൊലീസ് സൂപ്രണ്ട് പവൻ നെജ്ജൂരിനെതിരായ സസ്പെൻഷൻ നടപടി വിവാദത്തിൽ.
എസ്.പിയായി ചുമതലയേറ്റതിന്റെ പിറ്റേന്നായിരുന്നു സംഘർഷം. വെള്ളിയാഴ്ച സസ്പെൻഷൻ നടപടിയുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ എസ്.പി നെജ്ജൂർ പരാജയപ്പെട്ടെന്നും മുതിർന്ന ഉദ്യോഗസ്ഥരെ വിവരം അറിയിച്ചില്ലെന്നും സംഭവസ്ഥലത്ത് എത്തിയില്ലെന്നുമുള്ള വീഴ്ചകൾ എ.ഡി.ജി.പി (ക്രമസമാധാന) ആർ. ഹിതേന്ദ്ര സർക്കാറിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
എസ്.പി പവൻ
നെജ്ജൂർ
അതേസമയം, വ്യാഴാഴ്ച രാത്രി ബെല്ലാരിയിലെ സംഘർഷ സ്ഥലത്ത് ഡി.ഐ.ജി വർത്തിക കത്യാർ, പൊലീസ് സൂപ്രണ്ട് പവൻ നെജ്ജൂർ എന്നിവർ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ മൊബൈൽ വിഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്.
വെടിവെപ്പ് സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്വകാര്യ ഗൺമാന്മാരായ ബൽജിത് സിങ്, ഗുരുചരൺ സിങ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

