കർണാടകയിൽ വന്യജീവികളെ കാക്കാൻ ബെൽജിയൻ നായ്ക്കൾ
text_fieldsനായ്ക്കൾക്ക് പരിശീലനം നൽകുന്നു
ബംഗളൂരു : ചാമരാജ നഗർ ജില്ലയിലെ ഹനൂർ വനമേഖലയിൽ വനംവകുപ്പിന്റെ വെടിവെപ്പിൽ മൂന്ന് വേട്ടക്കാർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വന്യജീവി കാവലിന് കർണാടക വനംവകുപ്പ് ബെൽജിയൻ നായ്ക്കളെ കാടുകളിൽ വിന്യസിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച 40 ബെൽജിയൻ സ്നിഫർ നായ്ക്കൾക്ക് തീവ്ര പരിശീലനം നൽകിയാണ് വനമേഖലയിൽ ഉപയോഗിക്കുന്നത്.
ബന്ദിപ്പൂരിലെ മെലുകാമനഹള്ളി കേമ്പിൽ വനം ജീവനക്കാരുടെ 10 പെൺ ബെൽജിയൻ സ്നിഫർ നായ്ക്കൾക്ക് കഠിന പരിശീലനം നൽകിവരികയാണ്.സംസ്ഥാനത്തെ അഞ്ച് പ്രധാന കടുവാ സംരക്ഷണ കേന്ദ്രങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ പ്രത്യേക സേനയെ വിന്യസിക്കുന്നത്. ബന്ദിപ്പൂർ, ബിലിഗിരി രംഗനാഥസ്വാമി ക്ഷേത്രം (ബിആർടി), ഭദ്ര, കാളി, നാഗർഹോള എന്നീ കടുവാ സങ്കേതങ്ങളിലേക്ക് അഞ്ച് നായ്ക്കളെ വീതം വിതരണം ചെയ്യും.
ശക്തമായ ഘ്രാണശക്തിക്കും അതിവേഗം ഓടാനുള്ള കഴിവിനും പേരുകേട്ട ബെൽജിയൻ സ്നിഫർ ഇനത്തിൽപ്പെട്ട നായ്ക്കൾ ക്രിമിനൽ കേസ അന്വേഷണങ്ങളിൽ മുൻപന്തിയിലാണെന്ന് വനം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

