ഭാഷയുടെ പേരിൽ അടി; കരിഓയിൽ അഭിഷേകം
text_fieldsവിവരാവകാശ പ്രവർത്തകനായ ഉമ ശങ്കറിന്റെ ദേഹത്ത് കന്നട ഭാഷ അനുകൂല സംഘടന
പ്രവർത്തകർ കരിഓയിൽ ഒഴിച്ചപ്പോൾ
ബംഗളൂരു: വിവരാവകാശ പ്രവർത്തകനായ ഉമ ശങ്കറിന് നേരെ കന്നട ഭാഷ അനുകൂല സംഘടന പ്രവർത്തകരുടെ ആക്രമണം. നഗരത്തിലെ തിരക്കുള്ള ചിക്ക്പേട്ടിലാണ് സംഭവം. ഉമ ശങ്കറിനെ പ്രവർത്തകർ ചോദ്യം ചെയ്യുകയും കരിഓയിൽ ദേഹത്ത് ഒഴിക്കുകയുമായിരുന്നു. ഇദ്ദേഹത്തെ മർദിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങൾ പ്രചരിച്ചു.
പൊലീസ് കേസെടുത്തിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ കന്നട ഭാഷയെ അനുകൂലിക്കുന്നവരുടെ ഇത്തരം അക്രമപ്രവൃത്തികൾക്കെതിരെ പ്രതിഷേധമുയർന്നു. ഹിന്ദി ഭാഷ പാടില്ലെന്നും കർണാടകയിലെ എല്ലായിടത്തും കന്നട മാത്രം മതിയെന്നുമാണ് ഇവരുടെ വാദം.
നമ്മ മെട്രോയിലടക്കം ഹിന്ദിയിലുള്ള അറിയിപ്പിനെതിരെ ‘നമ്മ മെട്രോ, ഹിന്ദി ബേഡ’ എന്ന പേരിൽ ഇവർ കാമ്പയിൻ നടത്തിയിരുന്നു. ഹിന്ദി അറിയിപ്പുകൾ മറക്കുന്ന സ്റ്റിക്കറുകൾ നീക്കിയ ആളെ ഭീഷണിപ്പെടുത്തുകയും ഓഫിസിലെത്തി മാപ്പ് പറയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

