ബി.ജെ.പിയെ പരാജയപ്പെടുത്താൻ ജാഗ്രത കാണിക്കണം -ബെന്നി ബഹനാൻ എം.പി
text_fieldsയു.ഡി.എഫ് കർണാടക തെരഞ്ഞെടുപ്പ് കൺവെൻഷൻ ബെന്നി ബഹനാൻ
എം.പി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: രാജ്യത്ത് നിലവിലുള്ള സാഹചര്യം ഉൾക്കൊണ്ട് ജാഗ്രതയോടെ വോട്ടവകാശം വിനിയോഗിക്കണമെന്ന് ബെന്നി ബഹനാൻ എം.പി അഭിപ്രായപ്പെട്ടു. ജുഡീഷ്യറി അടക്കം കാവിവത്കരിക്കപ്പെടുന്ന സാഹചര്യത്തിൽ കർണാടകയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മതേതര സമൂഹം കോൺഗ്രസിന് പിന്നിൽ അണിനിരക്കണം. മതന്യൂനപക്ഷങ്ങൾ രാജ്യമാകെ വേട്ടയാടപ്പെടുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസ് അധികാരത്തിൽ വരണം.
യു.ഡി.എഫ് കർണാടക ചിക്ക് പേട്ട് മണ്ഡലം സ്ഥാനാർഥി ആർ.വി. ദേവരാജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് കർണാടക ചെയർമാൻ അഡ്വ. സത്യൻ പുത്തൂർ അധ്യക്ഷത വഹിച്ചു. ആർ.വി. യുവരാജ്, എം.കെ. നൗഷാദ്, സിദ്ദീഖ് തങ്ങൾ, അഡ്വ. പ്രമോദ്, ശംസുദ്ദീൻ കൂടാളി, ഡോ. നകുൽ, അഡ്വ. രാജ് മോഹൻ, അലക്സ് ജോസഫ്, ഖാദർ മെട്രോ എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

