ജാഗ്രതൈ! അനധികൃതമായി വാഹനങ്ങൾ നിർത്തിയിട്ടാൽ പൊലീസ് പൊക്കും
text_fieldsഅനധികൃതമായി നിർത്തിയ ഇരുചക്രവാഹനങ്ങൾ പൊലീസ് നീക്കം ചെയ്യുന്നു
ബംഗളൂരു : ദക്ഷിണ ബംഗളൂരു കോർപറേഷൻ പരിധിയിലെ അനധികൃത പാർക്കിംഗിനും റോഡുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾക്കുമെതിരെ നടപടി കടുപ്പിക്കുന്നു.ഇതിന്റെ ഭാഗമായി വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആറ് ടോവിംഗ് വാഹനങ്ങൾ കോർപറേഷൻ പുതുതായി സജ്ജമാക്കി. കമ്മീഷണർ കെ.എൻ. രമേശ് ഈ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തിങ്കളാഴ്ച മുതൽ ഈ വാഹനങ്ങൾ നഗരര വീഥികളിൽ സജീവമാകും.
റോഡരികിലും നടപ്പാതകളിലും നിയമം ലംഘിച്ച് നിറുത്തിയിടുന്ന വാഹനങ്ങളും ദീർഘകാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വാഹനങ്ങളും ഉടനടി നീക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. പിഴ ഈടാക്കുന്ന നടപടികൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ടോവിംഗ് വാഹനങ്ങളിലെ ഓപ്പറേറ്റർമാർക്ക് പോയിന്റ് ഓഫ് സെയിൽ മെഷീനുകൾ നൽകിയിട്ടുണ്ട്.
ഡിജിറ്റൽ സംവിധാനത്തിലൂടെ മാത്രമേ പിഴ സ്വീകരിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി. ട്രാഫിക് പൊലീസും കോർപറേഷനും സംയുക്തമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന പിഴത്തുക പൊലീസും കോർപറേഷനും പങ്കിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

