ഒരു ദിവസത്തേക്ക് ട്രാഫിക് പൊലീസ് ആവാം
text_fieldsബംഗളൂരു: ട്രാഫിക് പൊലീസായി സേവനം നടത്താൻ ജനങ്ങൾക്ക് അവസരമൊരുക്കി വകുപ്പ്. സംരഭത്തിലൂടെ ഗതാഗതം എങ്ങനെ നിയന്ത്രിക്കുന്നുവെന്ന് മനസ്സിലാക്കാനും പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം ഗതാഗതം നിയന്ത്രിക്കുന്നതിൽ പങ്കാളികളാകാനും സാധാരണക്കര്‍ക്ക് കഴിയും. കോപ്പ് ഫോർ എ ഡേ സംരംഭത്തിന് കീഴിലാണ് പദ്ധതി. സംരംഭത്തില്‍ പങ്കാളികളാകന്‍ താല്പര്യമുള്ളവര് ബി.ടി.പി അസ്ത്രം ആപ്പ് വഴി രജിസ്റ്റർ ചെയ്യാനും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാനും ജനങ്ങളെ ക്ഷണിച്ചുകൊണ്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ എക്സിലൂടെയാണ് സംരഭത്തെക്കുറിച്ച് അറിയിച്ചത്. നഗരത്തില്‍ ഗതാഗതക്കുരുക്ക് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഗതാഗത നിയന്ത്രണം എങ്ങനെ നടക്കുന്നുവെന്ന് നേരിട്ട് അനുഭവിക്കാൻ അവസരം ലഭിക്കും. പങ്കെടുക്കുന്നവർക്ക് ട്രാഫിക് മാനേജ്മെന്റും റോഡ് സുരക്ഷയും മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ പങ്കുവെക്കാൻ അവസരം ഒരുക്കുമെന്ന് ബംഗളൂരു ട്രാഫിക് പൊലീസ് പറഞ്ഞു. 2025 നവംബർ, ഡിസംബർ മാസങ്ങളിലാണ് കോപ്പ് ഫോർ എ ഡേ പരിപാടി ഇതിന് മുമ്പ് നടത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

