Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ദുരന്തനിവാരണ സംഘവുമായി ബി.ബി.എം.പി
text_fieldsbookmark_border
ബംഗളൂരു: നഗരത്തിൽ മഴ പെയ്തതിനെതുടർന്നുള്ള കെടുതികൾ പരിഹരിക്കാൻ അതത് സോണുകളുടെ സബ്ഡിവിഷൻ തലത്തിൽ ദുരന്തനിവാരണ സംഘങ്ങളെ വിന്യസിക്കുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ ചീഫ് കമീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
മഴയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏതുതരത്തിലുമുള്ള നാശനഷ്ടങ്ങൾ പരിഹരിക്കാനുമുള്ള സംഘത്തിൽ ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സിവറേജ് ബോർഡ്, ബംഗളൂരു ഇലക്ട്രിക് സപ്ലൈ കമ്പനി, ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ, അഗ്നിശമന സേന തുടങ്ങിയ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥരുണ്ടാകും.
Next Story

