Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രതിരോധ മന്ത്രാലയത്തിന് ബി.ബി.എം.പി നഷ്ടപരിഹാരം നൽകും
text_fieldsbookmark_border
ബംഗളൂരു: ഏറെക്കാലത്തെ തർക്കത്തിനൊടുവിൽ പ്രതിരോധ മന്ത്രാലയത്തിന് നഷ്ടപരിഹാരം നൽകാനൊരുങ്ങി ബി.ബി.എം.പി. ഇന്ദിര നഗറിനടുത്ത് ബിന്നമംഗലയിലെ പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ബി.ബി.എം.പി കെട്ടിടങ്ങളും റോഡും നിർമിച്ചതിനാണ് നഷ്ടപരിഹാരം നൽകുന്നത്. കഴിഞ്ഞ 30 വർഷമായി ബി.ബി.എം.പിയാണ് ഭൂമി കൈവശം വെച്ചിരുന്നത്.
ഇതിന്റെ പേരിൽ 2022ൽ പ്രതിരോധ മന്ത്രാലയം മഹാനഗരപാലികക്കെതിരെ സുപ്രീംകോടതിയിൽ കേസ് നൽകിയിരുന്നു. ഇരു കൂട്ടരോടും ഒത്തുതീർപ്പിലെത്താനായിരുന്നു ആവശ്യപ്പെട്ടത്. പ്രതിരോധ മന്ത്രാലയത്തിന് പണം കൈമാറാനുള്ള നടപടികളാരംഭിച്ചിട്ടുണ്ട്.
Next Story

