വസ്തുനികുതിക്കൊപ്പം മാലിന്യശേഖരണ ഫീസ് ഈടാക്കാൻ ബി.ബി.എം.പി
text_fieldsബംഗളൂരു: വസ്തു നികുതിക്കൊപ്പം മാലിന്യ ശേഖരണ ഫീസ് ഈടാക്കാന്‍ ബി.ബി.എം.പി നീക്കം. നഗരത്തിലെ താമസക്കാരില്‍ നിന്നും വാണിജ്യ കെട്ടിട ഉടമകളില്‍ നിന്നും മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനുമായാണ് ഫീസ് ഈടാക്കുന്നത്.
നിലവിൽ അതത് ശുചീകരണ തൊഴിലാളികൾ വഴിയാണ് ഫീസ് ശേഖരിക്കുന്നത്. നേരത്തേ വൈദ്യുതി ബില്ലിനൊപ്പം മാലിന്യ ഫീസ് ഈടാക്കാന്‍ ആലോചിച്ചിരുന്നെങ്കിലും എതിർപ്പുയർന്നതോടെയാണ് വസ്തുനികുതിക്കൊപ്പം ഈടാക്കാനുള്ള പുതിയ നിര്‍ദേശം. നികുതിദായകര്‍ക്ക് രണ്ട് തവണകളായി ഫീസ് അടയ്ക്കാൻ അവസരം നൽകും. പുതിയ നിർദേശം സർക്കാറിന്റെ പരിഗണനയിലാണ്.
സര്‍ക്കാര്‍ അനുമതി ലഭിച്ചശേഷം ഫീസ് നിരക്ക് സംബന്ധിച്ച വിവരം പൊതുജനങ്ങളെ അറിയിക്കുമെന്ന് ബി.ബി.എം.പി ചീഫ് കമീഷണര്‍ തുഷാര്‍ ഗിരിനാഥ് പറഞ്ഞു.
വൈദ്യുതി ഉപഭോഗവും കെട്ടിടത്തിന്റെ തരവും (വാണിജ്യമോ പാര്‍പ്പിടമോ) അനുസരിച്ച് കുറഞ്ഞത് 30 രൂപ മുതല്‍ 500 രൂപ വരെയുള്ള ഫീസ് ഘടന ബി.ബി.എം.പി തയാറാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

