പണികൾ നിർത്തിവെക്കുമെന്ന് കരാറുകാർ
text_fieldsബംഗളൂരു: കുടിശ്ശിക ബില്ലുകൾ ജൂൺ 29നുള്ളിൽ മാറിക്കിട്ടിയില്ലെങ്കിൽ ഏറ്റെടുത്ത എല്ലാ നിർമാണ പ്രവൃത്തികളും നിർത്തിവെക്കുമെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി) കരാറുകാരുടെ സംഘടന മുന്നറിയിപ്പ് നൽകി. ബി.ജെ.പി സർക്കാറിന്റെ കാലത്തുള്ള പ്രവൃത്തികൾ നിർത്തിവെക്കാനും ബില്ലുകൾ മാറിനൽകരുതെന്നും കോൺഗ്രസ് സർക്കാർ നിർദേശം നൽകിയിരുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് എല്ലാ പ്രവൃത്തികളും നിർത്തിവെക്കുമെന്ന് കരാറുകാർ മുന്നറിയിപ്പ് നൽകിയത്. ഇതുസംബന്ധിച്ച് സംഘടന ബി.ബി.എം.പി കമീഷണർക്കും ജോയന്റ് കമീഷണർക്കും കത്ത് നൽകി. 2500 കോടിയുടെ ബിൽ മാറാനുണ്ടെന്നും 2021 മേയ് മാസത്തിനുശേഷം പണം കിട്ടിയില്ലെന്നുമാണ് പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

