ബയ്യനഹള്ളി റെയിൽവേ സ്റ്റേഷനിൽ ശീതീകൃത വിശ്രമമുറി ഒരുങ്ങി
text_fieldsബംഗളൂരു: തീവണ്ടി യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ കിടന്ന് വിശ്രമിക്കാനുള്ള എ.സി പോഡുകൾ നഗരത്തിൽ ആദ്യമായി ബയ്യനഹള്ളി എസ്.എം.വി.ടി റെയിൽവേ ടെർമിനലിൽ ആരംഭിച്ചു. ടെർമിനലിലെ ഒന്നാംനിലയിൽ ഫുഡ് കോർട്ടിനു സമീപമാണ് നാല് പോഡുകൾ പ്രവർത്തനം തുടങ്ങിയത്.
കെ.എസ്.ആർ ബംഗളൂരു സ്റ്റേഷനിൽ സ്ലീപ്പിങ് പോഡുകൾ ഒരുക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. മുംബൈ ഛത്രപതി ശിവജി റെയിൽവേ ടെർമിനലിൽ കഴിഞ്ഞ വർഷം സ്ലീപ്പിങ് പോഡുകൾ സജ്ജീകരിച്ചിരുന്നു. ഇത് വിജയമായതോടെയാണ് കൂടുതൽ സ്റ്റേഷനുകളിലേക്ക് ദക്ഷിണ-പശ്ചിമ റെയിൽവേ പദ്ധതി വ്യാപിപ്പിച്ചത്. സ്ലീപ്പ്സോ എന്ന സ്വകാര്യ കമ്പനിക്കാണ് മൂന്നു വർഷത്തേക്ക് സ്ലീപ്പിങ് പോഡിന്റെ നടത്തിപ്പു ചുമതല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

