കൊപ്പാലിൽ വീണ്ടും അയിത്താചരണം; ദലിതരുടെ മുടിവെട്ടാൻ വിസമ്മതിച്ച് ബാർബർ ഷോപ്പുടമകൾ
text_fieldsബംഗളൂരു: ഒരിടവേളക്കുശേഷം കൊപ്പാലിൽ വീണ്ടും ദലിതർക്കുനേരെ ജാതി വിവേചനം. കൊപ്പാൽ ജില്ലാ ആസ്ഥാനത്തിന് വെറും ഏഴു കിലോമീറ്റർ അകലെ മുദ്ദെബള്ളി വില്ലേജിലാണ് സംഭവം. ഗ്രാമത്തിലെ ദലിതരുടെ മുടിവെട്ടാൻ ബാർബർ ഷോപ്പുടമകൾ വിസമ്മതിക്കുകയായിരുന്നു.
ദലിതർ മുടിവെട്ടാൻ വന്നതോടെ ഇവർ കടയുടെ ഷട്ടർ താഴ്ത്തിയെന്നാണ് റിപ്പോർട്ട്. രണ്ടു മാസംമുമ്പ് ഇതേ വില്ലേജിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് പൊലീസും അധികൃതരും ഇടപെട്ട് താക്കീത് നൽകിയിരുന്നു. തുടർന്ന് ഏതാനും നാളേക്ക് ദലിതരുടെ മുടിവെട്ടാൻ ഇവർ തയാറായി.
ഇപ്പോൾ പഴയപടി ദലിതരെ കടയിലേക്കടുപ്പിക്കുന്നില്ല. ഇതിനാൽ ഗ്രാമത്തിലെ ദലിതർ ഏഴു കിലോമീറ്റർ അകലെ കൊപ്പാൽ ടൗണിൽ ചെന്നാണ് മുടിവെട്ടുകയും താടി വടിക്കുകയും ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

