ബന്നി ഉത്സവത്തിൽ ഭക്തജനങ്ങളുടെ വടി അടിയിൽ 70 പേർക്ക് പരിക്ക്
text_fieldsബന്നി ഉത്സവത്തിൽ വടി അടിയിൽ ഏർപ്പെട്ട ഭക്തജനങ്ങൾ
ബംഗളൂരു: ദേവറഗട്ട മാല മല്ലേശ്വര ക്ഷേത്രത്തിലെ ബന്നി ഉത്സവത്തിൽ വിജയദശമി ദിന അർധരാത്രിയിൽ ഭക്തജനങ്ങൾ നടത്തിയ വടി അടിയിൽ 70 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ രണ്ടുപേരെ അഡോണി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി കുർനൂൽ ജില്ല പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ദേവരുഗട്ട കുന്നിൻ മുകളില്‍ മുനിമാരുടെ തപസ്സ് മുടക്കാനെത്തിയ മണി, മല്ലന് എന്നീ അസുരന്മാരെ മാലമല്ലേശ്വരന് (ശിവന്) വധിച്ച ഐതിഹ്യത്തിന്റെ സ്മരണയാണ് ബന്നി ഉത്സവം. 11 ഗ്രാമങ്ങളിൽനിന്ന് 20,000 ഭക്തരായ കർഷകർ ആചാരത്തിന്റെ ഭാഗമായി പ്രതിയോഗികളുടെ തലയില്‍ മുറിവേൽപിക്കാന് ഉപയോഗിക്കുന്ന വടികളുമായി വ്രതശുദ്ധിയോടെ ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ ഒത്തുകൂടുകയായിരുന്നു.
കുന്നിനുമുകളിലുള്ള ക്ഷേത്രത്തില്‍നിന്ന് മാലമ്മയുടെയും (പാര്‍വതി) മാലമല്ലേശ്വരന്റെയും (ശിവന്) വിഗ്രഹങ്ങള്‍ അര്‍ധരാത്രിയില്‍ എഴുന്നള്ളിച്ച് കൊണ്ടുവന്നതോടെയാണ് ബന്നിക്ക് തുടക്കമായത്. സാധാരണ പരിക്കേറ്റ ഭക്തജനങ്ങൾ അനുഗ്രഹ മുറിവുകളിൽ മഞ്ഞൾ പുരട്ടി വീടുകളിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

