Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബം​ഗ​ളൂ​രു തെ​രു​വി​ൽ...

ബം​ഗ​ളൂ​രു തെ​രു​വി​ൽ ബം​ഗാ​ര​പ്പ കു​ടും​ബ രാ​ഷ്ട്രീ​യ പോ​ര്

text_fields
bookmark_border
Geeta Sivarajkumar
cancel
camera_alt

ശി​വ​രാ​ജ്കു​മാ​ർ ഫാ​ൻ​സ് കു​മാ​ർ ബ​ങ്കാ​ര​പ്പ​യു​ടെ

വീ​ട്ടി​ൽ ഇ​ര​ച്ചു​ക​യ​റി​യ​പ്പോ​ൾ

ബം​ഗ​ളൂ​രു: മു​ൻ​മു​ഖ്യ​മ​ന്ത്രി എ​സ്. ബ​ങ്കാ​ര​പ്പ​യു​ടെ മ​ക്ക​ളു​ടെ രാ​ഷ്ട്രീ​യ ചേ​രി​പ്പോ​ര് ശ​നി​യാ​ഴ്ച ബം​ഗ​ളൂ​രു തെ​രു​വി​ലെ​ത്തി. ശി​വ​മൊ​ഗ്ഗ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ എ​സ്. ബ​ങ്കാ​ര​പ്പ​യു​ടെ മ​ക​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ഗീ​ത ശി​വ​രാ​ജ്കു​മാ​റി​ന്റെ പ​രാ​ജ​യം പ​രാ​മ​ർ​ശി​ച്ച് അ​വ​രു​ടെ സ​ഹോ​ദ​ര​നും ബി.​ജെ.​പി നേ​താ​വു​മാ​യ കു​മാ​ർ ബ​ങ്കാ​ര​പ്പ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് പ്ര​കോ​പ​ന കാ​ര​ണം.

ഗീ​ത​യു​ടെ ഭ​ർ​ത്താ​വും ക​ന്ന​ട സൂ​പ്പ​ർ സ്റ്റാ​റു​മാ​യ ഡോ. ​ശി​വ​രാ​ജ്കു​മാ​ർ ഫാ​ൻ​സ് ശ​നി​യാ​ഴ്ച കു​മാ​ർ ബ​ങ്കാ​ര​പ്പ​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. പി​താ​വ് എ​സ്. ബ​ങ്കാ​പ്പ​യു​ടെ പേ​ര് ഗീ​ത ശി​വ​രാ​ജ്കു​മാ​ർ ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന് ബി.​ജെ.​പി മു​ൻ എം.​എ​ൽ.​എ കൂ​ടി​യാ​യ കു​മാ​ർ ബം​ഗാ​ര​പ്പ ത​ന്റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ആ​രോ​പി​ച്ചു.

വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മ​ധു ബ​ങ്കാ​ര​പ്പ​യു​ടെ സ​ഹോ​ദ​രി​യാ​യ ഗീ​ത​യെ ശി​വ​മൊ​ഗ്ഗ​യി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ബി.​വൈ. രാ​ഘ​വേ​ന്ദ്ര 2.43 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ക്ര​മ​ത്തെ​ത്തു​ട​ർ​ന്ന് കു​മാ​ർ ബം​ഗാ​ര​പ്പ​യു​ടെ ബം​ഗ​ളൂ​രു​വി​ലെ വീ​ടി​ന്റെ പ​രി​സ​ര​ത്ത് ക​ർ​ണാ​ട​ക സാ​യു​ധ പൊ​ലീ​സി​നെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Geeta SivarajkumarS. Bankarappa
News Summary - Bankarappa's daughter of Congress MLA Geeta Sivarajkumar dispute
Next Story