പുണ്യമാസത്തെ പുൽകാനൊരങ്ങി ബംഗളൂരൂ
text_fieldsബംഗളൂരു: വ്രതശുദ്ധിയുടെ പുണ്യമാസത്തെ വരവേൽക്കാനൊരുങ്ങി ബംഗളൂരു ഒരുങ്ങിക്കഴിഞ്ഞു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം. നഗരത്തിലെ വിവിധയിടങ്ങളിലായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമങ്ങളും തറാവീഹ് നമസ്കാരത്തിനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തുന്നുണ്ട്. നഗരത്തിൽ ജോലി ചെയ്യുന്നവരെയും വിദ്യാർഥികളെയും യാത്രക്കാരെയും പരിഗണിച്ചുകൊണ്ടാണ് നോമ്പുതുറകളും തറാവീഹ് നമസ്കാരങ്ങളും ക്രമീകരിച്ചിട്ടുള്ളത്. മസ്ജിദുകൾ കേന്ദ്രീകരിച്ച് ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരുവിന്റെയും മഹല്ലുകളുടെയും നേതൃത്തിൽ ഇഫ്താറിനും തറാവീഹ് നമസ്കാരത്തിനുമുള്ള വിപുലമായ സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് കെ.എം.സി.സി അധികൃതർ അറിയിച്ചു.
കെ.എം.സി.സി ബംഗളൂരു കലാസിപാളയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റമദാനിലെ മുഴുവൻ ദിവസങ്ങളിലും നടത്തിവരുന്ന ഇഫ്താർ സംഗമം ഈ വർഷവും സംഘടിപ്പിക്കുന്നുണ്ട്. അതോടൊപ്പം ശിഹാബ് തങ്ങൾ സെന്ററിലും കമ്മനഹള്ളിയിലെ അസ്റാ മസ്ജിദിലും നോമ്പുതുറക്കുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
തറാവീഹ് നമസ്കാര സമയം
- മസ്ജിദ് റഹ്മ കോൾസ് പാർക്ക്: ഇശാഅ് - 8.30, തറാവീഹ് -8.50, നേതൃത്വം - നഫീസ് അഹ്മദ് ഖാസിമി, ഫോൺ: 6360 850586.
- നൈസ് നാഗർഭാവി: ഇശാഅ് - 8.15, തറാവീഹ് - 8.30, നേതൃത്വം: ലത്ഫുറഹ്മാൻ, ഫോൺ: +919886665614.
- ഉദ്ഭവ് കേന്ദ്ര, സർജാപുര: ഇശാഅ് -8.45, തറാവീഹ് -9.00, നേതൃത്വം -അത്താഉല്ല, ഫോൺ: +919743361956.
- യൂനിസൺ സെന്റർ, ബെല്ലഹള്ളി: ഇശാഅ് -8.30, തറാവീഹ് -8.50, നേതൃത്വം -സഈദ്, ഫോൺ: +919249942791.
- എഡിഫിസ് വൺ, മാറത്തഹള്ളി: ഇശാഅ് -8.45, തറാവീഹ് -9.00, നേതൃത്വം -ഇസ്മാഈൽ റസാൻ, ഫോൺ: +918807934093.
- വി.സി.ഇ.ടി മല്ലേശ്പാളയ: ഇശാഅ് -8.30, തറാവീഹ് -8.45, നേതൃത്വം -മിസ്ഹബ്, ഫോൺ - +91 99404 49510.
കെ.എം.സി.സി ബംഗളൂരുവിനു കീഴിൽ സൗകര്യം ഏർപ്പെടുത്തിയ തറാവീഹ്
നമസ്കാരത്തിന്റെ സമയവും സ്ഥലവും
- ശിഹാബ് തങ്ങൾ സെന്റർ: 08:30 -നേതൃത്വം: മൗലാനാ ഇംറാൻ ഖാൻ. ഫോൺ: 9845097775
- കമ്മനഹള്ളി അസ്റാ മസ്ജിദ്: 11:00 -നേതൃത്വം: റിയാസ് ഗസ്സാലി. ഫോൺ: 7795000004
- മാറത്തഹള്ളി ടിപ്പു മസ്ജിദ്: 10:30 - നേതൃത്വം: അബ്ദുസ്സമദ് മൗലവി മാണിയൂർ. ഫോൺ: 9036989507
- കോട്ടൺപേട്ട് തവക്കൽ മസ്താൻ ദർഗ മസ്ജിദ്: 10:15 -നേതൃത്വം: എം.പി. ഹാരിസ് മൗലവി നിസാമി.
- ജാലഹള്ളി ജുമാ മസ്ജിദ്: ഒന്നാം ഘട്ടം: 08:30, നേതൃത്വം: റസാഖ് നുജൂമി- ഫോൺ: 9207394511. രണ്ടാം ഘട്ടം: 10.30-നേതൃത്വം: ഫായിസ് ഹുദവി.
- കെ.ജി ഹള്ളി നൂറാനി ഹനഫി മസ്ജിദ്: 10.30-നേതൃത്വം: ഉമറുൽ ഫാറൂഖ് അഹ്സനി. ഫോൺ: 9886550251
- ആഡുഗൊഡി ഹനഫി മസ്ജിദ്: തറാവീഹ്: 10:15 -നേതൃത്വം: ജാബിർ ഖാദിരി
സുന്നി മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ മഹല്ലുകളിൽ നടത്തുന്ന തറാവീഹ് നമസ്കാര സ്ഥലവും സമയവും നേതൃത്വം നൽകുന്ന ഖത്തീബിന്റെ പേരും
- മർകസുൽ ഹുദ അൾസൂർ: 1. 8.30 - നേതൃത്വം -ജാഫർ നൂറാനി. 2. 10.15 - ജുനൈദ് നൂറാനി.
- മസ്ജിദുറഹ്മാനിയ - ബ്രോഡ് വേ, ശിവജി നഗർ: 9.00 - നേതൃത്വം - ശിഹാബ് സഖാഫി.
- മസ്ജിദുന്നൂർ, ശിവജി നഗർ: 1. 9.00, നേതൃത്വം - അനസ് സിദ്ദീഖി. 2. 10.30, നേതൃത്വം -ഹബീബ് സഖാഫി.
- ജുമാ മസ്ജിദ്, ഒ.പി.എച്ച് റോഡ്: 10.15, നേതൃത്വം -മുഹമ്മദ് നഈം നൂറാനി.
- മസ്ജിദ് ആസിഫുൽ ഖൈർ, പീനിയ: 8.30, നേതൃത്വം -ഹംസ സാദി, 10.00, നേതൃത്വം -ബഷീർ സാദി.
- മർകസ് മസ്ജിദ്, ലക്ഷ്മി ലേയൗട്ട്: 8.30, നേതൃത്വം - ശംസുദ്ദീൻ അസ്ഹരി 10.30, ഹനീഫ് സാദി
- നൂറുൽ ഹിദായ, എച്ച്.എസ്.ആർ ലേയൗട്ട്: ഇശാഅ് -10.00, തറാവീഹ് -10.15, നേതൃത്വം -മജീദ് മുസ്ലിയാർ.
- ജെ.പി നഗർ: 10.30, നേതൃത്വം - അബ്ദുൽ ലത്തീഫ് നഈമി.
- കടുഗോഡി: ഇശാഅ്- 9.15, തറാവീഹ് -9.30, നേതൃത്വം -മുഹമ്മദ് സുഹൈൽ ഹംദാനി.
- ബദ്രിയ ജുമാ മസ്ജിദ് ഗുട്ടഹള്ളി 10.30, നേതൃത്വം - ഹാരിസ് മദനി.
- മല്ലേശ്വരം അൻവാറുൽ ഹുദാ മസ്ജിദ്: ബ്ലോക്ക് 10.30.
- നൂറുൽ ഉലമ മദ്റസ ഹാൾ ഇഷ്ടിക ഫാക്ടറി: 10.00, നേതൃത്വം - സൽമാനുൽ ഫാരിസ്.
- ഉമറുൽ ഫാറൂക്ക് മസ്ജിദ്: മാരുതി നഗർ: 10:30, നേതൃത്വം: ഇബ്രാഹീം സഖാഫി പയോട്ട.
- മഡിവാള സേവരി ഹോട്ടൽ: 8.30 , നേതൃത്വം - നമാസ് സഅ്ദി.
- കോറമംഗല കേരള മുസ്ലിം ജമാഅത്ത് വെങ്കിട്ടപുരം മസ്ജിദ് കമ്മിറ്റി: 10.30, സത്താർ മൗലവി.
- മർകസ് മസ്ജിദ്, സരപാളയ: 1. 8.45, നേതൃത്വം - മുഹമ്മദ് മുബീൻ ഇംദാദി, 2. 11.00, നേതൃത്വം -ഹമീദ് സഅ്ദി
- വിസ്ഡം മസ്ജിദ് മെജസ്റ്റിക്: 10.30, നേതൃത്വം -ശാഫി സഅ്ദി.
- നൂറുൽ അഖ്സാ മസ്ജിദ് എം.എസ് പാളയ: 1. 8.15 - നേതൃത്വം -മുഹമ്മദ് ഫസൽ ഹസനി ഒതുക്കുങ്ങൽ, 2. 10.00 മുഹ്സിൻ അഹ്സനി.
- ഇലക്ട്രോണിക് സിറ്റി ശിക്കാരിപാള്യ സിറാജ് ജുമാ മസ്ജിദ്: 8.15 സുഹൈരി 10.00 അബ്ദുൽ മജീദ് മിസ്ബാഹി.
- അൽഹുദ മദ്റസ കസവൻഹള്ളി: തറാവീഹ് - 10.30, നേതൃത്വം: താജുദ്ദീൻ ഫാളിലി
- മറാക്കുൽ ഫലാഹ് മുസ്ലിം ജമാഅത്ത് കേരള ലൈൻ ജുമാ മസ്ജിദ് കെ.ജി.എഫ് - 8.30, നേതൃത്വം -ശറഫുദ്ദീൻ സഖാഫി.
- കർണാടക ബ്യാരി ജമാഅത്ത് ആർ.ടി നഗർ സ്റ്റുഡന്റ്സ് സെന്റർ പെട്രോൾ പമ്പ് എതിർവശം: 1. 8.30 നേതൃത്വം - ഫാറൂക്ക് സഅ്ദി,
- 2. 10.00 നേതൃത്വം- ജുനൈദ് ഇമമി സഖാഫി.
- മസ്ജിദ് തഖ്വ ഹൊസൂർ: 8.15, നേതൃത്വം - ഗഫൂർ സഖാഫി, 9.50, നേതൃത്വം -ഹാഫിള് മുഹമ്മദ് ദാനിഷ്
- വിവേക് നഗർ ഹനഫീ മസ്ജിദ്: 10.30, നേതൃത്വം -അശ്റഫ് സഖാഫി.
- ബേഗൂർ ജുമാ മസ്ജിദ്: 1. 8.30, നേതൃത്വം - അബ്ദുൽ വാഹിദ് ഹംജദി, 2. 10.30, നേതൃത്വം - ഹാഫിള് സുഹൈൽ ഇമമി.
- ജാമിഅ മസ്ജിദ് ബൊമ്മനഹള്ളി: 10.15, നേതൃത്വം - സലീം ഫാളിലി.
- ആഗ്ര നൂറാനി മസ്ജിദ്: 10.15, നേതൃത്വം -റസാദി ഖാദിരി.
- മദ്റസത്തുൽ ഹുസൈനി ഹാൾ തിപ്പസന്ദ്ര: 10.15, നേതൃത്വം -അബ്ദുൽ റസ്സാഖ് സഅ്ദി.
- കുന്നനഹള്ളി വിസ്ഡം ഹോം: 9.00 നേതൃത്വം -സഫ്വാൻ ഹനീഫി
- ഓൾഡ് എയർപോർട്ട് റോഡ് കോഡിഹള്ളി: 10.00, നേതൃത്വം - ഹബീബ് നൂറാനി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

