‘മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറക്കണം’
text_fieldsപ്രിം റോസ് റോഡ് പള്ളിയിൽ നടന്ന ബാംഗ്ലൂർ മാർത്തോമാ സെന്റർ കൺവെൻഷൻ മൂന്നാംദിന യോഗത്തിൽ ഡോ. ഗ്രീഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്കോപ്പ സംസാരിക്കുന്നു
ബംഗളൂരു: മനുഷ്യനും ദൈവവും തമ്മിലുള്ള അകലം കുറക്കണമെന്നും ദൈനംദിന ജീവിതത്തിൽനിന്ന് പൈശാചിക ശക്തികളെ അകറ്റാൻ കഴിയണമെന്നും മാർത്തോമ ചെന്നൈ-ബാംഗ്ലൂർ ഭദ്രാസന അധ്യക്ഷൻ ഡോ. ഗ്രീഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്കോപ്പ പറഞ്ഞു. തന്റെ സഹോദരനെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന അനുഭവങ്ങൾ ഉണ്ടാവുമ്പോഴാണ് ക്രിസ്തീയ കൺവെൻഷനുകൾ യാഥാർഥ്യമാവുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിം റോസ് റോഡ് പള്ളിയിൽ നടന്ന ബാംഗ്ലൂർ മാർത്തോമ സെന്റർ കൺവെൻഷൻ മൂന്നാംദിന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
‘അപരനുവേണ്ടി ചില നൊമ്പരങ്ങളെ ഏറ്റെടുക്കുവാൻ സാധിക്കണം. അവിടെയാണ് ക്രിസ്തുവിന്റെ സ്നേഹം മനുഷ്യനിൽ വെളിപ്പെടുന്നതെന്ന് മുഖ്യ സന്ദേശം നൽകവെ റവ. ഷൈമോൻ ഏലിയാസ് പറഞ്ഞു. പ്രിം റോസ് റോഡ് മാർത്തോമ സിറിയൻ ചർച്ച് വികാരി റവ. ഡോ. ജേക്കബ് പി. തോമസ്, സഹ വികാരിമാരായ റവ. അജിത് അലക്സാണ്ടർ, റവ. ജിജോ ജോർജ്കുട്ടി, സാജൻ മാത്യു, ജ്യോതിസ് ജ്യോതി കുര്യൻ, ഷാജൻ ജോസഫ്, ജെയ്സൺ എബ്രഹാം, അബു മാത്തൻ മാത്യു, അനിതാ കോശി, ഇടവക ഭാരവാഹികളായ ജെയിംസ് ഡാനിയേൽ, അലക്സ് ടി. ഫിലിപ്പ്, ഐസക് ഏലിയാസ് എന്നിവർ നേതൃത്വം നൽകി.സമാപനയോഗം ഞായറാഴ്ച ബീരസാന്ദ്രാ ക്യാമ്പ് സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30ന് വിശുദ്ധ കുർബാനക്ക് ഡോ. ഗ്രീഗോറിയോസ് മാർ സ്തെഫാനോസ് എപ്പിസ്കോപ്പ മുഖ്യ കർമികത്വം നൽകും. രാവിലെ 11.30ന് കൺവെൻഷൻ സമാപനയോഗവും സെന്റർ വാർഷിക സമ്മേളനവും നടക്കും. മാർ സ്തെഫാനോസ് അധ്യക്ഷതവഹിക്കും. റവ. ഷൈമോൻ ഏലിയാസ് മുഖ്യ പ്രഭാഷണം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

