ബംഗളൂരു സ്പേസ് എക്സ്പോ 18 മുതൽ
text_fieldsബംഗളൂരു: ഐ.എസ്.ആർ.ഒ, ന്യൂ സ്പേസ് ഇന്ത്യ, ഇന്ത്യൻ നാഷനൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ എന്നിവയുടെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി സംഘടിപ്പിക്കുന്ന എട്ടാമത് ബംഗളൂരു സ്പേസ് എക്സ്പോ സെപ്റ്റംബർ 18 മുതൽ 20 വരെ തുമകൂരു റോഡിലെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും.
ബഹിരാകാശ മേഖലയുമായി ബന്ധപ്പെട്ട പുതിയ അറിവുകളും കണ്ടെത്തലുകളും സാങ്കേതിക വിദ്യകളെയും പൊതുജനങ്ങൾക്ക് പരിചയപ്പെടുത്താനും മേഖലയിലെ വാണിജ്യ സാധ്യതകൾ പരിചയപ്പെടുത്താനുമാണ് പ്രദർശനം ലക്ഷ്യമിടുന്നത്. 250ലേറെ ബഹിരാകാശ കമ്പനികൾ പ്രദർശനത്തിൽ പങ്കാളികളാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

