Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightബാം​ഗ്ലൂ​ർ സൗ​ത്ത്...

ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് അ​ബ്‌​വാ​ബ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് അ​ബ്‌​വാ​ബ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് അ​ബ്‌​വാ​ബ് ശി​ൽ​പ​ശാ​ല​യി​ല്‍നി​ന്ന്

ബം​ഗ​ളൂ​രു: സ​മ​സ്ത കേ​ര​ള ഇ​സ്‍ലാം മ​ത വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡി​ന്‍റെ നാ​ലാം ക്ലാ​സ് മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള പാ​ഠ​പു​സ്ത​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് മു​അ​ല്ലി​മീ​ങ്ങ​ൾ​ക്കു​ള്ള ട്രെ​യി​നി​ങ് ശി​ൽ​പ​ശാ​ല മ​ടി​വാ​ള സേ​വ​രി ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ചു.

സ​മ​സ്ത മു​ഫ​ത്തി​ശ് പി. ​അ​ബ്ദു​ല്ല കു​ഞ്ഞി ഫൈ​സി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ റ​ഷീ​ദ് മൗ​ല​വി ഖി​റാ​അ​അ​ത്ത് ന​ട​ത്തി. ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് പ്ര​സി​ഡ​ന്‍റ് മു​സ്ത​ഫ ഹു​ദ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാം​ഗ്ലൂ​ർ സ​മ​സ്ത മു​ദ​രി​ബ് ഹം​സ ഫൈ​സി തോ​ടാ​ർ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​വ​ഹി​ച്ചു.

അ​ധ്യാ​പ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​ന് പി. ​അ​ബ്ദു​ല്ല കു​ഞ്ഞി ഫൈ​സി, സ​മ​സ്ത ട്രെ​യി​ന​ർ ഇ​സ്മാ​യി​ൽ ഫൈ​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് മു​അ​ല്ലിം ഡേ ​ഫ​ണ്ട് ഉ​ദ്ഘാ​ട​നം മു​സ്ത​ഫ ഈ​ജി​പു​ര പി. ​അ​ബ്ദു​ല്ല കു​ഞ്ഞി ഫൈ​സി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

റ​ഷീ​ദ് മൗ​ല​വി, സ​ത്താ​ർ മൗ​ല​വി, മു​ഹ​മ്മ​ദ് സ​ഫ്‌​വാ​ൻ ഫൈ​സി എ​ന്നി​വ​ർ ട്രെ​യി​നി​ങ്ങി​ന് ഫീ​ഡ്ബാ​ക്ക് അ​വ​ത​രി​പ്പി​ച്ചു. സൗ​ത്ത് റേ​ഞ്ച് ട്ര​ഷ​റ​ർ സ​ലാം അ​ല​മ്പാ​ടി സം​സാ​രി​ച്ചു. ബാം​ഗ്ലൂ​ർ സൗ​ത്ത് റേ​ഞ്ച് സെ​ക്ര​ട്ട​റി സു​ഹൈ​ൽ ഫൈ​സി സ്വാ​ഗ​ത​വും ബാം​ഗ്ലൂ​ർ ജി​ല്ല നി​രീ​ക്ഷ​ക​ൻ സ​മ​ദ് മൗ​ല​വി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshopmetro newsBangalore
News Summary - Bangalore South Range ABVAB Workshop organized
Next Story