Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightആൾക്കൂട്ടക്കൊലയിൽ...

ആൾക്കൂട്ടക്കൊലയിൽ ആളികത്തി പ്രതിഷേധം

text_fields
bookmark_border
ആൾക്കൂട്ടക്കൊലയിൽ ആളികത്തി പ്രതിഷേധം
cancel
camera_alt

അഷ്റഫിന്റെ മൃതദേഹം ആംബുലൻസിൽ കയറ്റാനായി വെന്റ്ലോക്ക് ആശുപത്രിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരുന്നു.

ആ​ൾ​ക്കൂ​ട്ട കൊ​ല​ക്ക് പി​ന്നി​ൽ ബി.​ജെ.​പി പ്ര​ലോ​ഭ​നം -കോ​ൺ​ഗ്ര​സ്

മം​ഗ​ളൂ​രു: കു​ഡു​പ്പു​വി​ലെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ അ​ഷ്‌​റ​ഫ് കൊ​ല്ല​പ്പെ​ട്ട​ത് ബി.​ജെ.​പി പ്ര​തി​നി​ധി പി​സ്റ്റ​ൾ ര​വി​യു​ടെ പ്ര​കോ​പ​നം മൂ​ല​മാ​ണെ​ന്ന് ജി​ല്ല കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് ഹ​രീ​ഷ് കു​മാ​ർ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ജി​ല്ല​യി​ലെ തൊ​ഴി​ൽ​സേ​ന​യി​ൽ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ കോ​ർ​പ​റേ​ഷ​ൻ കൗ​ൺ​സി​ല​റു​ടെ ഭ​ർ​ത്താ​വാ​യ പി​സ്റ്റ​ൾ ര​വി പ്രാ​ദേ​ശി​ക യു​വാ​ക്ക​ളെ പ്രേ​രി​പ്പി​ച്ച​താ​യും ഇ​ത് ഒ​ടു​വി​ൽ ഒ​രു നി​ര​പ​രാ​ധി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

പൊ​ലീ​സും അ​വ​രു​ടെ ക​ട​മ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു, കേ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​മാ​യി തു​ട​ക്ക​ത്തി​ൽ ത​രം​തി​രി​ച്ച് ഉ​ന്ന​ത അ​ധി​കാ​രി​ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. ഇ​തു​വ​രെ 20 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. യു​വാ​ക്ക​ളെ അ​ക്ര​മ​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​ത് ഇ​താ​ദ്യ​മ​ല്ല. ഇ​ത്ത​രം പ്ര​കോ​പ​ന​ങ്ങ​ൾ കാ​ര​ണം ഇ​ന്ന് പ​ല​രും ജ​യി​ലി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​ൽ​ഗാ​മി​ൽ 26 പേ​രെ കൊ​ന്ന ഭീ​ക​ര​രും കു​ഡു​പു​വി​ൽ ഒ​രു നി​ര​പ​രാ​ധി​യെ കൊ​ന്ന​വ​രും ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​മെ​ന്താ​ണെ​ന്ന് ഹ​രീ​ഷ് കു​മാ​ർ ചോ​ദി​ച്ചു. പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പാ​കി​സ്താ​ൻ ഭീ​ക​ര​രാ​ണെ​ന്നും കു​ഡു​പു കേ​സി​ൽ ചി​ല വ്യ​ക്തി​ക​ൾ ഒ​രു പ്ര​ത്യേ​ക സ​മൂ​ഹ​ത്തെ ല​ക്ഷ്യം വെ​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ശ്മീ​രി​ലെ മു​സ്‍ലിം​ക​ൾ ശി​വ​മോ​ഗ​യി​ൽ​നി​ന്നു​ള്ള ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ 11 കു​ടും​ബ​ങ്ങ​ളെ ര​ക്ഷി​ച്ചു​വെ​ന്ന​തും ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ‘പാ​കി​സ്താ​ൻ സി​ന്ദാ​ബാ​ദ്’ മു​ദ്രാ​വാ​ക്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഭ്യ​ന്ത​ര​മ​ന്ത്രി പ​ര​മേ​ശ്വ​റി​ന്റെ പ​രാ​മ​ർ​ശ​ത്തെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ഹ​രീ​ഷ് കു​മാ​ർ ‘ആ​ക്ര​മ​ണ​കാ​രി​ക​ൾ സം​ഭ​വ​ത്തി​ൽ അ​വ​കാ​ശ​പ്പെ​ട്ട​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ത​ന്റെ അ​ഭി​പ്രാ​യം എ​ന്ന് പ​ര​മേ​ശ്വ​ർ വ്യ​ക്ത​മാ​ക്കി’​യ​താ​യി മ​റു​പ​ടി ന​ൽ​കി.

ഹിന്ദുക്കൾ കത്തിയും വാളും കരുതണമെന്ന് ആർ.എസ്.എസ് നേതാവ്

മംഗളൂരു: സ്വയരക്ഷക്കായി ഹിന്ദുക്കൾ വാളുകളും കത്തികളും വീട്ടിൽ സൂക്ഷിക്കണമെന്ന് ദക്ഷിണ കന്നട ജില്ലയിലെ മുതിർന്ന ആർ.എസ്.എസ് നേതാവ് കല്ലഡ്ക ഡോ. പ്രഭാകർ ഭട്ട് പറഞ്ഞു. മഞ്ചേശ്വരം വൊർക്കടിയിൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഹിന്ദു വീടുകളിലും ഒരു വാൾ സൂക്ഷിക്കണം. പഹൽഗാം ആക്രമണ സമയത്ത് ഹിന്ദുക്കൾ വാൾ കാണിച്ചിരുന്നെങ്കിൽ അത് മതിയാകുമായിരുന്നു. സ്ത്രീകൾ സാധാരണ കൊണ്ടുപോകുന്ന വസ്തുക്കൾക്കൊപ്പം വാനിറ്റി ബാഗുകളിൽ കത്തികളും കരുതണം.

ആറ് ഇഞ്ച് കത്തി കൊണ്ടുപോകുന്നതിന് ലൈസൻസ് ആവശ്യമില്ല. സന്ധ്യക്കു ശേഷം നിങ്ങൾ പുറത്തുപോയാൽ ആക്രമണത്തിന് എല്ലാ സാധ്യതയുമുണ്ട്. ആക്രമികളോട് യാചിക്കരുത്. കത്തി കാണിച്ചാൽ അവർ ഓടിപ്പോകും. നേരത്തേ, ഹിന്ദു-മുസ്‍ലിം സംഘർഷങ്ങളിൽ ഹിന്ദുക്കൾ പലായനം ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ അത് മാറിക്കൊണ്ടിരിക്കുന്നുവെന്ന് ഭട്ട് പറഞ്ഞു.

വെന്റ്ലോകിൽ പോസ്റ്റ്മോർട്ടം; സീനത്ത് ബക്ഷിൽ നമസ്കാരം

മംഗളൂരു: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട വയനാട് പുൽപ്പള്ളിയിലെ അഷ്‌റഫിന്റെ മൃതദേഹം മംഗളൂരു ഗവ.വെന്റ്ലോക് ആശുപത്രിയിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി12.30ഓടെയാണ് ബന്ധുക്കൾ മംഗളൂരുവിൽ എത്തിയത്. അഷ്‌റഫിന്റെ സഹോദരൻ അബ്ദുൽ ജബ്ബാർ ഉൾപ്പെടെ മൂന്ന് കുടുംബാംഗങ്ങൾ വെൻലോക്ക് മോർച്ചറിയിൽ മൃതദേഹം തിരിച്ചറിഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച പുലർച്ചെ മൃതദേഹം കുടുംബത്തിന് കൈമാറി.

മൃതദേഹം മംഗളൂരു ബന്ദറിലെ സീനത്ത് ബക്ഷ് സെൻട്രൽ ജുമാ മസ്ജിദിലേക്കാണ് ആദ്യം എടുത്തത്.അവിടെ മയ്യിത്ത് നമസ്കാരം ഉൾപ്പെടെയുള്ള അന്തിമ ചടങ്ങുകൾ നടത്തി. പുലർച്ചെ നാലരയോടെ ആംബുലൻസിൽ മലപ്പുറത്തേക്ക് കൊണ്ടുപോയി. മുൻ മേയർ കെ. അഷ്‌റഫ്, സുഹൈൽ കണ്ടക്, കെ.കെ.ഷാഹുൽ ഹമീദ്, ബി.കെ.ഇംതിയാസ്, സന്തോഷ് ബജാൽ, ജലീൽ കൃഷ്ണപുര, റിയാസ് കടമ്പു തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു. അഷ്റഫിന് അപ്രതീക്ഷിതമായി വീട് വിട്ടുപോകുന്ന ശീലമുണ്ടായിരുന്നുവെന്ന് സഹോദരൻ ജബ്ബാർ പറഞ്ഞു. അദ്ദേഹം മംഗളൂരുവിലാണെന്ന് കുടുംബത്തിന് അടുത്തിടെ വിവരം ലഭിച്ചിരുന്നു.

മം​ഗ​ളൂ​രു ആ​ൾ​ക്കൂ​ട്ട​കൊ​ല ഗൗ​ര​വ​ത​രം- ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര മ​ന്ത്രി

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു ആ​ൾ​ക്കൂ​ട്ട​കൊ​ല​ക്കേ​സ് ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് ക​ർ​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഡോ. ​ജി. പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പു​രോ​ഗ​തി​യി​ലാ​ണെ​ന്നും മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​യാ​ൾ പാ​കി​സ്താ​ൻ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ചോ ഇ​ല്ല​യോ എ​ന്ന​ത് അ​ന്വേ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ടു​മെ​ന്നും ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​രോ​ട് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​യാ​ൾ ‘പാ​കി​സ്താ​ൻ സി​ന്ദാ​ബാ​ദ്’ എ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചോ എ​ന്ന​ത് അ​ന്വേ​ഷി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. പി​ടി​യി​ലാ​യ പ്ര​തി​ക​ൾ ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ൾ പാ​ക് അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ചെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം കൂ​ടു​ത​ൽ ​അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്.

അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ വാ​ദം മാ​ത്ര​മാ​ണി​ത്. ഇ​തി​ന​കം 20 ഓ​ളം പേ​ർ അ​റ​സ്റ്റി​ലാ​യി. കേ​സ് വ​ള​രെ ഗൗ​ര​വ​മാ​യാ​ണ് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കാ​ണു​ന്ന​ത്. വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ക​ളി കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ൾ പോ​യി​ട്ടു​ണ്ട്. ഇ​വ​രു​ടെ​യെ​ല്ലാം മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​ന്വേ​ഷ​ണം വ​ള​രെ ഗൗ​ര​വ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തു​ട​ക്ക​ത്തി​ൽ സം​ഭ​വം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​മ​മു​ണ്ടാ​യെ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന്, അ​ത്ത​രം വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ഇ​നി അ​ങ്ങ​നെ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തും അ​ന്വേ​ഷ​ണ​ത്തി​ൽ പു​റ​ത്തു​വ​രും. പൊ​ലീ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് എ​ന്തെ​ങ്കി​ലും വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ബം​ഗ​ളൂ​രു​വി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, ആ​ര് പാ​കി​സ്താ​ന് അ​നു​കൂ​ല​മാ​യി സം​സാ​രി​ച്ചാ​ലും അ​ത് തെ​റ്റാ​ണെ​ന്നും അ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ രാ​ജ്യ​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ക്കു​മെ​ന്നും പ​റ​ഞ്ഞു. പാ​കി​സ്താ​ൻ മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് തെ​റ്റാ​ണ്. അ​താ​രാ​യാ​ലും ശ​രി​യ​ല്ല. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ട് വ​ര​ട്ടെ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ആൾക്കൂട്ട കൊല മറച്ചുവെക്കാൻ പൊലീസ് ശ്രമിച്ചു-സി.പി.എം

മംഗളൂരു: കുഡുപ്പുവിൽ നടന്ന ആൾക്കൂട്ട കൊലപാതകം മറച്ചുവെക്കാൻ മംഗളൂരു പൊലീസ് കമീഷണറേറ്റ് മനഃപൂർവം ശ്രമിച്ചുവെന്ന് സി.പി.എം ദക്ഷിണ കന്നട ജില്ല കമ്മിറ്റി ആരോപിച്ചു. കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌.ഐ.ആർതന്നെ ഈ ശ്രമത്തിന്റെ ശക്തമായ തെളിവാണെന്ന് സി.പി.എം ചൂണ്ടിക്കാട്ടി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഡുപ്പുവിലെ സാമ്രാട്ട് ഗ്രൗണ്ടിലാണ് സംഭവം നടന്നത്. ഒരു മണിക്കൂറിനുള്ളിൽ വാമഞ്ചൂർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. വൈകീട്ട് അഞ്ച് മണിയോടെ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ക്രൂരമായി മർദിക്കപ്പെട്ട നിലയിൽ ഇരയുടെ മൃതദേഹം കണ്ടെത്തി. അപ്പോഴേക്കും പൊലീസിന് മുഴുവൻ വിവരങ്ങളും അറിയാമായിരുന്നു. കമീഷണറെയും വിവരം അറിയിച്ചു.

എന്നാൽ, പ്രാദേശിക ബി.ജെ.പി നേതാക്കളുടെ അടുത്ത സഹായികളായി പറയപ്പെടുന്ന രവീന്ദ്ര നായക്, മഞ്ജുനാഥ് തുടങ്ങിയ പ്രധാന പ്രതികളുടെ പങ്കാളിത്തം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കേസ് ദുർബലപ്പെടുത്താനോ ഒതുക്കിവെക്കാനോ പൊലീസ് തുനിഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസിന് പൂർണമായി അറിയാമായിരുന്നിട്ടും ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലമോ വീഴ്ചക്കുശേഷമോ ഇര മരിച്ചിരിക്കാമെന്ന് സൂചിപ്പിക്കുന്ന ഒരു ലുക്കൗട്ട് സർക്കുലർ അവർ പുറപ്പെടുവിച്ചു. ദൃശ്യമായ പരിക്കുകളെ ‘ചെറിയ പോറലുകളായി’ കുറച്ചുകാണിച്ചുവെന്ന് സി.പി.എം ജില്ല സെക്രട്ടറി മുനീർ കാട്ടിപള്ള പറഞ്ഞു.

വിവരങ്ങൾക്കും വ്യക്തതക്കുമായി മാധ്യമപ്രവർത്തകർ പൊലീസ് കമീഷണറെ സമീപിച്ചപ്പോൾ, ‘കാത്തിരിക്കുക, കിംവദന്തികളിൽ വിശ്വസിക്കരുത്’ എന്ന് മാത്രമാണ് അവരോട് പറഞ്ഞത്. കമീഷണർ 36 മണിക്കൂർ മൗനം പാലിച്ചു. തിങ്കളാഴ്ച രാഷ്ട്രീയനേതാക്കളും ആക്ടിവിസ്റ്റുകളും ശബ്ദമുയർത്തുകയും ഈ വിഷയം സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തതിന് ശേഷമാണ് പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ് സമ്മതിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവം നടന്ന് 32 മണിക്കൂറിനുശേഷം കൊലപാതകം, ആൾക്കൂട്ട കൊലപാതകം എന്നീ വകുപ്പുകൾ പ്രകാരം അവർ ഒടുവിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

എഫ്‌.ഐ.ആറിലെ രണ്ടാമത്തെ പരാതിക്കാരൻ കേശവ് ആയിരുന്നു. ആൾക്കൂട്ട കൊലപാതകത്തിൽ ഉൾപ്പെട്ട അതേ വർഗീയ സംഘത്തിന്റെ അടുത്ത കൂട്ടാളിയാണിയാൾ എന്നാണ് റിപ്പോർട്ട്. അയാളുടെ മൊഴി പ്രകാരം ഇര പാടത്തേക്ക് ഓടുന്നതിനിടയിൽ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് വിളിച്ചുപറഞ്ഞു, ഇത് മഞ്ജുനാഥിനെയും സച്ചിനെയും മറ്റുള്ളവരെയും അയാൾ ദേശവിരുദ്ധനാണെന്ന് വിശ്വസിപ്പിച്ചു. അവർ അയാളെ പിന്തുടർന്ന് വടികളും ചവിട്ടുകളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തി.

തടയാൻ ശ്രമിച്ചെങ്കിലും ഭീഷണിപ്പെടുത്തി സ്ഥലം വിട്ടതായി കേശവ് പറഞ്ഞു. മഞ്ജുനാഥ് പൊലീസിൽ പരാതി നൽകിയതായി പിന്നീടാണ് തനിക്ക് മനസ്സിലായത്. ആ നിർണായകമായ 32 മണിക്കൂറിനുള്ളിൽ നടന്ന സംഭവങ്ങളുടെ മുഴുവൻ ക്രമത്തെക്കുറിച്ചും സി.പി.എം ഗുരുതരമായ ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാൾ എന്തുകൊണ്ടാണ് പ്രാഥമിക പരാതി നൽകിയത്, പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കാത്തതെന്ത്, ആൾക്കൂട്ട കൊലപാതകത്തെക്കുറിച്ച് പൂർണമായ അറിവുണ്ടായിട്ടും ദുർബലമായ ഒരു യു.ഡി.ആർ ഫയൽ ചെയ്തത് എന്തുകൊണ്ട്, കമീഷണർ 36 മണിക്കൂർ മൗനം പാലിച്ചത് എന്തുകൊണ്ട്, പൊതുജന സമ്മർദം വർധിച്ചതിനുശേഷം മാത്രം രണ്ടാമത്തെ എഫ്‌.ഐ.ആർ ‘പാകിസ്താൻ’ ഉൾപ്പെടുന്ന ഒരു വർഗീയ വിവരണത്തെ ആശ്രയിച്ചത് എന്തുകൊണ്ട് - പൊലീസിന്റെ പെരുമാറ്റത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് മുനീർ കാട്ടിപ്പള്ള ആവശ്യപ്പെട്ടു.

ജില്ലക്ക് പുറത്തുനിന്നുള്ള മുതിർന്ന, നിഷ്പക്ഷനായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) രൂപവത്കരിക്കണം. കൃത്യനിർവഹണത്തിലെ വീഴ്ചക്കും കേസ് മറച്ചുവെക്കാൻ ശ്രമിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് വാമഞ്ചൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ശിവപ്രസാദ്, പൊലീസ് കമീഷണർ അനുപം അഗർവാൾ എന്നിവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mass MurderBangalore News
News Summary - Bangalore mass murder
Next Story