ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം: പുസ്തക പ്രകാശനവും സാഹിത്യ ചർച്ചയും
text_fieldsബംഗളൂരു: ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം സ്ഥാപകാംഗവും ദൂരവാണി നഗർ കേരളസമാജം മുൻ അധ്യക്ഷനുമായ എസ്.കെ. നായർ രചിച്ച ‘പൂച്ചക്കണ്ണി സുന്ദരിയാണ്’ എന്ന ചെറുകഥ സമാഹാരത്തിന്റെ പ്രകാശനം നവംബർ 26 നടക്കും.
രാവിലെ 10.30 ദൂരവാണി നഗർ ജൂബിലി സ്കൂളിൽ ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. മുഖ്യാതിഥി ആലങ്കോട് ലീലാകൃഷ്ണൻ ‘കഥയും കലഹവും’ വിഷയത്തിൽ പ്രഭാഷണം നടത്തും. സാഹിത്യ സാസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

