ബംഗളൂരു മലയാളി ഫോറം ഓണാഘോഷം 29ന്
text_fieldsബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ ഓണാഘോഷം സെപ്റ്റംബർ 29ന് നടക്കും. കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് ആഘോഷ പരിപാടികൾക്ക് തുടക്കമാവും. പായസ മത്സരം, പൂക്കള മത്സരം എന്നിവ സംഘടിപ്പിക്കും. കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. പിന്നണി ഗായിക രഞ്ജിനി ജോസ് നയിക്കുന്ന ഗാനമേള നടക്കും.
ഓണാഘോഷ പരിപാടികളുടെ ആലോചനാ യോഗത്തിൽ പ്രസിഡന്റ് പി.ജെ. ജോജോ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിബു ശിവദാസ്, ട്രഷറർ ഹരോൾഡ് മാത്യു, അരുൺ ജോർജ്, വി. പ്രജി, മധു കലമാനൂർ, ചാർളി മാത്യു, ഡോ. ബീന, ടോണി, വിജയൻ തോണൂർ, അർപ്പിത, ഡോ. മൃണാളിനി, ഇ.ജെ. സജീവ്, രവിചന്ദ്രൻ, മിനി ജോൺ, ബീറ്റ, ജയരവി എന്നിവർ പങ്കെടുത്തു. പായസ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9379274089 നമ്പറിലും ഓൺലൈൻ പൂക്കള മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9880833291 നമ്പറിലും ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

