ബംഗളൂരു മലയാളി ഫോറം ഓണാഘോഷം
text_fieldsബാംഗ്ലൂർ മലയാളി ഫോറത്തിന്റെ ഓണാഘോഷ ഉദ്ഘാടനച്ചടങ്ങിൽനിന്ന്
ബംഗളൂരു: ബാംഗ്ലൂർ മലയാളി ഫോറത്തിന്റെ ഓണാഘോഷം കോറമംഗലയിലെ സെൻ ജോൺസ് ഓഡിറ്റോറിയത്തിൽ നടന്നു. കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡി, എസ്.ജി പാളയ മുൻ കോർപറേറ്റർ ജി. മഞ്ജുനാഥ്, പൊതുപ്രവർത്തകൻ മഞ്ജുനാഥ്, സിനിമതാരം അശ്യൻ വിജയൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു. ഓണാഘോഷ പരിപാടിയിൽ സാംസ്കാരിക പരിപാടികൾ, ശിങ്കാരിമേളം, ഓണസദ്യ, ജാസി ഗിഫ്റ്റ് നയിച്ച ബാന്റ്ഷോ എന്നിവ നടന്നു. ഇത് സംബന്ധിച്ച യോഗത്തിൽ പ്രസിഡന്റ് അഡ്വ. മെൻറ്റോ ഐസക് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി മധു കലമാനൂർ, ഷിബു ശിവദാസ്, അരുൺ ജോർജ്, സജീവ് ഇ.ജെ, ഷാജി ആർ. പിള്ള, പി.ജെ. ജോജോ, ചാർളി മാത്യു തുടങ്ങിയവർ സംസാരിച്ചു. പായസ മത്സരത്തിൽ മിനി ജോൺ, ജോർളി ജയ്സൻ, സൽമാന ബഷീർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഷാജു ദേവസ്സി, രവി ചന്ദ്രൻ, ഗോപാലകൃഷ്ണൻ, ഹെരോൾഡ്മാത്യു, ബൈജു എം.എ, അനിൽ ധർമപതി, ഡോ. ബീന, അശ്വതി, ജയാരവി, വിജയൻ തോന്നൂർ തുടങ്ങിയവർ നേതൃത്വം നൽകി.

