ബാംഗ്ലൂർ മലയാളി ക്ലബ് ഇഫ്താർ
text_fieldsബാംഗ്ലൂർ മലയാളി ക്ലബിന്റെ നേതൃത്വത്തിൽ മടിവാളയിൽ നടന്ന ഇഫ്താർ നൈറ്റ്
ബംഗളൂരു: ബാംഗ്ലൂർ മലയാളി ക്ലബ് (ബി.എം.സി) ഒരുക്കിയ ഇഫ്താർ നൈറ്റ് മടിവാളയിൽ നടന്നു. നോമ്പുതുറക്ക് ശേഷം നടന്ന യോഗം എ.ഐ.കെ.എം.സി.സി വൈസ് പ്രസിഡന്റ് സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. വിശിഷ്ട അതിഥികളായി എ.ഐ.കെം.എം.സി.സി സെക്രട്ടറി നാസർ നീലസാന്ദ്ര, ഡോ. റെജി തോമസ്, ഡോ. അന്നമ്മ തോമസ്, ടി.സി. മുനീർ, സുബൈർ കായക്കൊടി, ബി.എം.സി ഭാരവാഹികളായ അനീഷ് നായർ, നിഷാദ്, സുനോജ് എന്നിവർ സംസാരിച്ചു. അഡ്മിൻ എം.ജെ. ശിഹാബ് സ്വാഗതവും ഷിബു പാപ്പിന നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

