ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഫുട്ബാൾ: എഫ്.സി കുട്ലു ജേതാക്കൾ
text_fieldsബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഫുട്ബാളിൽ ജേതാക്കളായ
എഫ്.സി കുട്ലു
ബംഗളൂരു: ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഫുട്ബാൾ ഫൈനലിൽ ഡൊറാഡോ എഫ്.സിയെ 2-0ത്തിന് തോൽപിച്ച് എഫ്.സി കുട്ലു ജേതാക്കളായി. സർജാപുര റോഡിലെ വെലോസിറ്റി ഗ്രൗണ്ടിൽ രാവിലെ എട്ടു മുതൽ രാത്രി ഒമ്പതു വരെ നടന്ന ടൂർണമെന്റിൽ 24 ഓളം ടീമുകൾ പങ്കെടുത്തു.
വിജയികൾക്ക് ഇംപീരിയൽ ഹോട്ടൽ സ്പോൺസർ ചെയ്ത ട്രോഫിയും 16,000 രൂപ കാഷ് പ്രൈസും റണ്ണേഴ്സ്അപ്പിന് ട്രോഫിയും 10,000 രൂപ കാഷ് പ്രൈസും നൽകി. 2019 മാർച്ചിലാണ് ബാംഗ്ലൂർ മടിവാളയിലെ മലയാളി സുഹൃത്തുക്കൾ ചേർന്ന് ബാംഗ്ലൂർ മലയാളി സ്പോർട്സ് ക്ലബ് എന്ന സംഘടനക്ക് രൂപംനൽകിയത്. നാലു വർഷത്തിനിടെ വിവിധ സ്പോർട്സ് മത്സരങ്ങൾക്ക് സംഘടന നേതൃത്വം നൽകി.